മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; 5555 അംഗ സംഘാടക സമിതി രൂപീകരിച്ചു
റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ കണ്വെന്ഷന് സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ പൊന്മള മൊയ്തീന് കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്്ലിയാര്‍ എസ്.ജെ.എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്്ലിയാര്‍, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്്തഫ മാസ്റ്റര്‍ കോഡൂര്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, എസ്.വൈ.എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്ദുറഹീം, എസ്.വൈ.എസ് ജില്ലാ സെക്രട്ടറിമാരായ ശക്കീര്‍ അരിമ്പ്ര, പി.പി മുജീബ് റഹ്മാന്, ജില്ലാ കമ്മിറ്റി അംഗം സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശാക്കിര്‍ സിദ്ധീഖി, ജനറല്‍ സെക്രട്ടറി തജ്മല്‍ ഹുസൈന് മോങ്ങം എന്നിവര്‍ പ്രസംഗിച്ചു.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി ആത്മീയ വൈജ്ഞാനിക കാരുണ്യ മേഖലകളിലായി റംസാന് മുപ്പത് ദിനവും ഇഫ്ത്വാര്‍ സംഗമം, ഇഅ്തികാഫ് ജല്‍സ, വനിതാ വിജ്ഞാന വേദി, ചരിത്ര പഠനം, ബദ്ര് അനുസ്മരണ സംഗമം, മഹല്ലുകളിലൂടെ പൈതൃകയാത്ര, സ്കൂള്‍ ഓഫ് ഖുര്‍ആന്‍, ഖതമുല്‍ ഖുര്‍ആന്‍, മഹല്ല് കൂട്ടായ്മ, റിലീഫ് കിറ്റ് വിതരണം തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
പരിപാടിയുടെ നടത്തിപ്പിനായി സയ്യിദ് അലി ബാഫഖി തങ്ങള്‍ (ചെയര്മാന്), പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ (വര്‍ക്കിംഗ് ചെയര്മാന്), പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ് സാഹിബ് (ജനറല്‍കണ്‍വീനര്‍), പി.എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍),എ.പി അബ്ദുല്‍ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി) എന്നിവരടങ്ങുന്ന 5555 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
