ആത്മീയ നിര്‍വൃതിയേകി മഅദിന്‍ മിഅ്റാജ് ആത്മീയ സമ്മേളനം സമാപിച്ചു
മിഅ്റാജ് രാവിന്റെ ഭാഗമായി മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയേകി. മഅ്ദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശുദ്ധ ഇസ്്ലാമില്‍ ഏറെ പുണ്യമുള്ള മാസങ്ങളാണ് റജബ്, ശഅബാന്‍, റമളാന്‍ മാസങ്ങളെന്നും അതിന്റെ പവിത്രത കാത്ത് സൂക്ഷിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടവകാശം ജനാധിപത്യ ബോധമുള്ള പൗരന്റെ മൗലികാവകാശമാണെന്നും വ്യക്തി ഹത്യകളും അക്രമങ്ങളും രാജ്യസ്നേഹമുള്ളവര്‍ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിഅ്റാജ് സന്ദേശ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, മുള്രിയ്യ, ജനാസ നിസ്കാരം, തഹ്ലീല്, സ്വലാത്ത്, ഇസ്തിഗ്ഫാര്‍, തൗബ, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്കെത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബു റഹ്മാന് അല്‍ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ പൊന്മുണ്ടം, സയ്യിദ് ശഹീര്‍ ഹുസൈന് അല്‍ ജീലാനി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പൊന്മള മൊയ്തീന് കുട്ടി ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി, സി.ടി അബൂബക്കര്‍ മുസ്്ലിയാര്‍, മുസ്തഫ ദാരിമി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua