കവിത എഴുത്തില്‍ ശ്രദ്ധേയരായി ഇരട്ട സഹോദരന്മാരായ മഅദിന്‍ വിദ്യാര്‍ത്ഥികള്‍
കവിതയെഴുത്തടക്കമുള്ള സവിശേഷ കഴിവുകളുമായി ശ്രദ്ധയാകര്‍ഷിക്കുകയാണ് കിഴിശ്ശേരി കുഴിമണ്ണ സ്വദേശികളായ ഇരട്ട സഹോദരന്മാരായ മഅദിന്‍ വിദ്യാര്‍ത്ഥികള്‍. മഅദിന്‍ അക്കാദമി ദഅവാ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ നസീമും നിസാമുമാണ് വിവിധ മേഖലകളില്‍ ഒരേ കഴിവുകളുമായി മികവ് തെളിയിക്കുന്നത്. ലോക്ക്ഡൗണായതോടെ ഇരുവരുടെയും കവിതകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇക്കാലയളവില്‍ നിരവധി കവിതകളാണ് ഇവര്‍ രചിച്ചത്. കവി പവിത്രന്‍ തീക്കുനി നേതൃത്വം നല്‍കുന്ന കവിതാലയം സാഹിത്യ കൂട്ടായ്മയില്‍ തെരഞ്ഞെടുക്കുന്ന മികച്ച കവിതകളില്‍ ഇരുവരുടെയും കവിതകള്‍ ഇടം പിടിച്ചിട്ടുണ്ട്.
ഏറെ ഹൃദ്യവും വളരെ അര്‍ഥവത്തവും ആസ്വാദകരവുമാണ് ഇവരുടെ വരികള്‍. വായനക്കാരെ ഏറെ ചിന്തിപ്പിക്കുന്ന വരികള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് ഈ ഇരട്ട പ്രതിഭകള്‍. കുട്ടികളുടെ കലാപരമായ മികവുകളില്‍ പ്രചോദിപ്പിക്കുന്ന വന്ദ്യഗുരു സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെയും സഹ അധ്യാപകരുടെയും പ്രചോദനവും പ്രോത്സാഹനവുമാണ് ഈ രംഗത്തേക്ക് കാലെടുത്തുവെക്കാന്‍ നിമിത്തമായതെന്ന് ഇവര്‍ പറയുന്നു. തങ്ങള്‍ രചിച്ച കവിതകള്‍ പുസ്തക രൂപത്തില്‍ പ്രിന്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ പ്രതിഭകള്‍. കവിതയിലെന്നപോലെ കഥാ രചനയിലും ഇവര്‍ക്ക് നൈപുണ്യമുണ്ട്. രണ്ടു പേര്‍ക്കും നന്നായി പാടാനും കഴിയും. ഇരുവരും പഠനവിഷയങ്ങില്‍ ഒരേ പ്രകടനം കാഴ്ച വെക്കുന്നു.
ചെറുപ്പം മുതലേ ഒരേ ക്ലാസില്‍ പഠിച്ചു പോന്ന ഇരുവരും എസ്.എസ്.എല്‍.സിയില്‍ ഒരേ ഗ്രേഡോടെ വിജയിച്ചാണ് മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിനായി മഅ്ദിനിലെത്തുന്നത്. കുഴിമണ്ണ സെക്കന്‍ഡ് സൗത്ത് പിലാക്കല്‍ കണ്ടി അബൂബക്കര്‍ ബാഖവിയുടെയും സുലൈഖയുടെ മക്കളാണ് നിസാമും നസീമും. ഒന്നാം ക്ലാസുകാരനായ നാസിഹ് ഏക സഹോദരനാണ്.
ആഴ്ചയില്‍ മഅദിന്‍ അക്കാദമിയില്‍ നടക്കുന്ന സാഹിത്യ സമാജങ്ങളും വര്‍ഷാവസാനം നടക്കുന്ന ആര്‍ട്സ് ഫെസ്റ്റും ഇവരുടെ കഴിവുകള്‍ രാകികൂര്‍പ്പിക്കാന്‍ നിമിത്തമായി. പഠിക്കാനും മറ്റു ആക്ടിവിറ്റികള്‍ക്കും ഇവര്‍ ഒരുപോലെ സജീവമാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua