മഅ്ദിന്‍ കാരുണ്യ കൈനീട്ടം പദ്ധതിക്ക് തുടക്കമായി

Last Updated: September 10, 2024By

വിശുദ്ധ റംസാനില്‍ മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സംഘടിപ്പിക്കുന്ന കാരുണ്യക്കൈനീട്ടം പദ്ധതിക്ക് തുടക്കമായി. സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുമാണ് റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. വിതരണോദ്ഘാടനം മഅദിന്‍ മാനേജര്‍ സൈതലവി സഅദി നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളായി വിശുദ്ധ റമസാനില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സഹായം വിതരണം ചെയ്തത്. വിവിധ ഘട്ടങ്ങളിലായി വിതരണം ചെയ്യുന്ന റംസാന്‍ കിറ്റ് മലയോര മേഖലകളിലും സമൂഹത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്ന അന്ധര്‍, ബധിരര്‍ തുടങ്ങിയ അംഗ പരിമിതര്‍ക്കും വിതരണം ചെയ്യും.

മഅദിന്‍ റമളാന്‍ ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന ചരിത്ര പഠനത്തിന് തുടക്കമായി. എല്ലാ് ദിവസവും ഉച്ചക്ക് 1 മുതല്‍ നടക്കുന്ന പരിപാടിക്ക് പ്രമുഖ ചരിത്രകാരന്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി നേതൃത്വം നല്‍കും. ഇന്ന് രാവിലെ 10 ന് നടക്കുന്ന വനിതാ വിജ്ഞാന വേദിയില്‍ മുസ്തഫ ബാഖവി തെന്നല ക്ലാസെടുക്കും. പരിപാടിക്കെത്തുന്ന സത്രീകളുടെ സൗകര്യത്തിനായി വിവിധ റൂട്ടുകളില്‍ ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഹാപ്പി റമളാന്‍ പരിപാടിക്കും ഇന്നലെ തുടക്കമായി.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment