മിഅ്റാജ് രാവിന്റെ പുണ്യം തേടി ആയിരങ്ങള്‍; മഅ്ദിന്‍ മിഅ്റാജ് ആത്മീയ സമ്മേളനം പ്രൗഢമായി

Last Updated: September 10, 2024By

മിഅ്റാജ് രാവിന്റെ പുണ്യം തേടി ആയിരങ്ങള്‍. മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മിഅ്‌റാജ് ആത്മീയ സമ്മേളനവും സ്വലാത്ത് മജ്ലിസും പ്രൗഢമായി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ത്ഥനാ സംഗമത്തിന് നേതൃതം നല്‍കി. ഏറ്റവും ബഹുമാനത്തോടെ കാണുന്ന പലതും അന്യാധീനപ്പെടുന്ന സാഹചര്യങ്ങളുണ്ടായിട്ടും ക്ഷമയോടെ കാര്യങ്ങളെ വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്നത് അക്രമ സ്വഭാവം വിശ്വാസികളുടെ പാരമ്പര്യമല്ലാത്തതിനാലാണ്. എന്നാല്‍ ഇത്തരം അതിക്രമങ്ങളെ ഇല്ലായ്മ ചെയ്യാനും പൗരന്മാരുടെ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പ് വരുത്താനും നിയമ പാലകര്‍ക്കും നീതിന്യായ വ്യവസ്ഥക്കും സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മിഅ്റാജ് സന്ദേശ പ്രഭാഷണം, മിഅ്റാജ് രാവിലെ പ്രധാന ദിക്റുകള്‍, അജ്മീര്‍ ഖാജാ മൗലിദ് പാരായണം, വിര്‍ദുല്ലത്വീഫ്, ഇസ്തിഗ്ഫാര്‍, സ്വലാത്ത്, തസ്ബീഹ് നിസ്‌കാരം, തൗബ, പ്രാര്‍ത്ഥന എന്നിവ നടന്നു.

സയ്യിദ് കെ.വി തങ്ങള്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുസ്സലാം മുസ്്ലിയാര്‍ കൊല്ലം, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment