പ്രവാസി സംഗമവും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

Last Updated: September 10, 2024By

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രവാസി സംഗമവും ഹാജിമാര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പ്രവാസി ഹാജിമാര്‍ക്കുള്ള പ്രാക്ടിക്കല്‍ ക്ലാസിനും യാത്രയയപ്പിനും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. പ്രവാസ ലോകത്ത് നിന്നും ജോലി മതിയാക്കി വരുന്നവരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പ്രവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നും വിമാനക്കമ്പനികളുടെയും ജീവനക്കാരുടെയും അനാസ്ഥ കാരണം നൂറ്് കണക്കിന് പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും തൊഴില്‍ നഷ്ടം ഉള്‍പ്പെടെയുള്ള ഒട്ടേറെ ബുദ്ദിമുട്ടുകളാണ് ഉണ്ടാക്കിയതെന്നും അത്തരം ദുരിതത്തില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനികള്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാഷ്ട്രങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്നേഹ വിരുന്ന്, പാരന്റിംഗ് ഗൈഡന്‍സ്, കരിയര്‍ ഓറിയന്റേഷന്‍, നസ്വീഹത്ത്, പ്രാര്‍ത്ഥന എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിയില്‍ സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട്, മഅ്ദിന്‍ ദുബൈ പ്രസിഡന്റ് മുഹ്‌യുദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, യു.എ.ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ജുനൈസ് സഖാഫി മമ്പാട്, ഐ.സി.എഫ് ഖത്വര്‍ നാഷണല്‍ സെക്രട്ടറി കരീം ഹാജി കാലടി, മഅ്ദിന്‍ യു.എ.ഇ നാഷണല്‍ സെക്രട്ടറി കബീര്‍ മാസ്റ്റര്‍, അല്‍ഖസീം വൈസ് പ്രസിഡന്റ് ഏനു ഹാജി ബുറൈദ, മഅ്ദിന്‍ ജിദ്ദ ഫിനാന്‍സ് സെക്രട്ടറി സി.കെ യൂസുഫ് ഹാജി സ്വലാത്ത് നഗര്‍, മുഹമ്മദ് ഹാജി നെല്ലിക്കുത്ത്, മഅ്ദിന്‍ ഗ്ലോബല്‍ റിലേഷന്‍ ഡയറക്ടര്‍ ഉമര്‍ മേല്‍മുറി, സൈതലവി സഖാഫി മക്ക, മഅ്ദിന്‍ അജ്മാന്‍ ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് കന്മനം, മഅ്ദിന്‍ ഉമ്മുല്‍ ഖുവൈന്‍ വൈസ് പ്രസിഡന്റ് ശഫീഖ് ഹാജി, സൈതവലി ഹാജി കിഴിശ്ശേരി, അബ്ദുസ്സമദ് സഖാഫി മുണ്ടക്കോട്, മുസ്തഫ മുസ്്‌ലിയാര്‍ ബഹ്‌റൈന്‍ എന്നിവര്‍ പ്രസംഗിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment