അന്താരാഷ്ട്ര അറബിക് വായനാ മത്സരം എട്ടാമത് എഡിഷന്‍; മഅ്ദിന്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

Last Updated: September 24, 2024By Tags:

മലപ്പുറം: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടക്കുന്ന എട്ടാമത് അന്താരാഷ്ട്ര വായനാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികളായ ഹാഫിള് മുഹമ്മദ് ഹനാന്‍ കൊളത്തൂര്‍, മുഹമ്മദ് റഫീഖ് എടക്കര, മുഹമ്മദ് ശുഐബ് കാവനൂര്‍
എന്നിവര്‍ മത്സരിക്കും. അഖിലേന്ത്യാ തലത്തില്‍ വിജയം കരസ്ഥമാക്കിയാണ് മൂന്ന് പേരും അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയത്. ഒക്ടോബര്‍ 23 ന് ദുബൈയില്‍ വെച്ച് ഇന്റര്‍നാഷണല്‍ മത്സരം നടക്കും. 20 ന് വിദ്യാര്‍ത്ഥികള്‍ ദുബൈ ലേക്ക് തിരിക്കും.
അന്താരാഷ്ട്ര വായനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരം അമേരിക്കന്‍ ഡോളറും (ഏകദേശം 1 കോടി 12 ലക്ഷം രൂപ) രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇരുപത്തി ഏഴായിരം യു.എസ് ഡോളറും (22 ലക്ഷത്തി മുപ്പത്തി രണ്ടായിരം ഇന്ത്യന്‍ രൂപ) മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇരുപതിനായിരം യു.എസ് ഡോളറും (പതിനാറ് ലക്ഷത്തി മുപ്പത്തി ഒമ്പതിനായിം രൂപ) സമ്മാനമായി ലഭിക്കും. ഇതിന് പുറമെ ഏറ്റവും നല്ല സ്‌കൂള്‍, മികച്ച അധ്യാപകന്‍, സൂപ്പര്‍വൈസര്‍ എന്നീ വിഭാഗങ്ങളിലും സമ്മാനങ്ങളുണ്ട്. മികച്ച സ്‌കൂളിന് രണ്ട് ലക്ഷത്തി എഴുപത്തി രണ്ടായിരം ഡോളര്‍ (2 കോടി 23 ലക്ഷം രൂപ), അധ്യാപകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി എണ്‍പത്തി രണ്ടായിരം ഡോളര്‍ (67 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും.
യു.എ.ഇ യെ പടുത്തുയര്‍ത്തുന്നതില്‍ വായനയുടെ പ്രാധാന്യം മനസ്സിലാക്കി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചതാണ് അറബിക് റീഡിംഗ് ചലഞ്ച്.
അഞ്ച് കോടി പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് വായിപ്പിക്കുക എന്നതാണ് വായനാ മത്സരത്തിന്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ദുബൈയില്‍ മത്സരിക്കുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മഅദിന്‍ അക്കാദമി സുഫ്ഫ ക്യാമ്പസ് വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് ഹനാന്‍ കൊളത്തൂര്‍ പുത്തന്‍ വീട്ടില്‍ ഹാഷിം – ഇല്‍മുന്നീസ ദമ്പതികളുടെ മകനാണ്. മഅദിന്‍ അറബിക് വില്ലേജ് വിദ്യാര്‍ത്ഥി മുഹമ്മദ് റഫീഖ് എടക്കര അബൂബക്കര്‍ സുഹ് രി- ഖമറുന്നീസ ദമ്പതികളുടെ മകനാണ്.
കുറ്റിക്കടവ് മഅദിന്‍ നൂര്‍ അക്കാദമി വിദ്യാര്‍ത്ഥി ശുഐബ് സൈതലവി – നഫീസ ദമ്പതികളുടെ മകനുമാണ്.
മികച്ച വിജയം നേടിയ മഅദിന്‍ വിദ്യാര്‍ത്ഥികളെ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment