‘ആര്‍ട്ടോറിയം’: കൊപ്പം അല്‍ജിബ്ര ചാമ്പ്യന്‍മാര്‍
ഹയര്‍സെക്കന്‍ഡറിയില്‍ കാലിഫ് പുതുപ്പാടി
മലപ്പുറം: പടപ്പാട്ടുകളുട മണ്ണില്‍ കലയുടെ നിറച്ചാര്‍ത്ത് ഐ എ എം ഇ പത്താം സംസ്ഥാന കലോത്സവം ‘ആര്‍ട്ടോറിയം’ പ്രൗഢമായി സമാപനം. രണ്ടു ദിനങ്ങളിലായി മലപ്പുറം മഅദിന്‍ അക്കാദമിയില്‍ നടന്ന വീറും വാശിയും ആവേശവും നല്‍കിയ മല്‍സരങ്ങള്‍ക്കൊടുവില്‍ അല്‍ജിബ്ര ഗ്ലോബല്‍ സ്‌കൂള്‍ കൊപ്പം ചാമ്പ്യന്‍ പട്ടം സ്വന്തമാക്കി. 319 പോയന്റ് നേടിയാണ് അല്‍ജിബ്ര ചാമ്പ്യന്‍മാരയത്. 289 പോയന്റ് നേടി മര്‍ക്കസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ എരഞ്ഞിപ്പാലം രണ്ടാം സ്ഥാനവും 259 പോയന്റ് നേടി ഇര്‍ഷാദ് ഇംഗ്ലീഷ് സ്‌കൂള്‍ പന്താവൂര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാലിഫ് ലൈഫ് സ്‌കൂള്‍ പുതുപ്പാടി ചാമ്പ്യന്‍മാരായി. 360 പോയന്റ് നേടിയാണ് കാലിഫ് ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയത്. 298 പോയന്റ് നേടി എയ്സ് ഗ്രീന്‍ സ്‌കൂള്‍ പന്തീരങ്കാവ് രണ്ടാം സ്ഥാനവും 186 പോയന്റോടെ ദിഹ്്ലിസ് വേള്‍സ് സ്‌കൂള്‍ മര്‍ക്കസ് ഗാര്‍ഡന്‍ പൂനൂര്‍ മൂന്നാം സ്ഥാനവും നേടി.
സമാപന സംഗമം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐ എ എം ഇ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി വി പി എം ഇസ്ഹാഖ്, ഫിനാന്‍സ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, അക്സിക്യൂട്ടീവ് ഡയറക്ടര്‍ അഫ്സല്‍ കൊളാരി, ഐ എ എം ഇ സെക്രട്ടറിമാരായ നൗഫല്‍ കോഡൂര്‍,കെ എം അബ്ദുല്‍ ഖാദര്‍, മര്‍ക്കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ സി എ ഒ അബ്ദുറഷീദ് സഖാഫി, മഅദിന്‍ പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, സൈതലവി സഅദി, ശാക്കിര്‍ സിദ്ദീഖി സംബന്ധിച്ചു. ഇരുവിഭാഗങ്ങളിലും ചാമ്പ്യന്‍മാരയവരക്ക് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, വി പി എം ഇസ്ഹാഖ്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് എന്നിവര്‍ ചേര്‍ന്ന് ‘ആര്‍ട്ടോറിയം’ കരിടം കൈമാറി.
ഇവര്‍ ‘സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്’
ഐ എ എം ഇ പത്താം സംസ്ഥാന കലോത്സവം ആര്‍ട്ടോറിയത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ അല്‍ജിബ്ര ഗ്ലോബല്‍ സ്‌കൂള്‍ കൊപ്പം വിദ്യാര്‍ഥി ജ്യോതിരാജ് ‘സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്’ പട്ടം സ്വന്തമാക്കി. ഒഡീഷ്യ കന്തമാള്‍ ബലിഗുഡ സ്വദേശിയും മുതുക്കല നാലങ്ങാടിയിലെ സ്ഥിര താമസക്കാരനുമായ മധന്‍ മോഹന്റെ മകനാണ് ഒമ്പതാം ക്ലാസുകാരനായ ജ്യോതി രാജ്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മൂന്നു പേര്‍ ‘സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്’ പട്ടം സ്വന്തമാക്കി. കാലിഫ് ലൈഫ് സ്‌കൂള്‍ പുതുപ്പാടിയിലെ ടി എസ് മുഹമ്മദ് ഷാഫി, പി ആയിഷത്തുല്‍ ഹുദ എന്നിവരും എയസ് ഗ്രീന്‍ സ്‌കൂള്‍ പന്തീരങ്കാവിലെ എ അഫീദ ഫര്‍ഹയും ‘സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്’ പട്ടം സ്വന്തമാക്കി. ഹയര്‍സെക്കന്‍ഡറി നിമിഷപ്രസംഗം, ബുക്ക് ടെസ്റ്റ് മലയാളം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് ടി എസ് മുഹമ്മദ് ഷാഫി സറ്റാര്‍ ഓഫ് ദ ഫെസ്റ്റിന് അര്‍ഹനായത്. പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയായ ഷാഫി കോഴിക്കോട് പുള്ളന്നൂര്‍ തട്ടങ്ങശ്ശേരി അബ്ദുറഹിമാന്‍ റഫീഖത്ത് ദമ്പതികളുടെ മകനാണ്. ഇന്‍സ്പിരേഷന്‍ ടോക്ക് ഇംഗ്ലീഷില്‍ ഒന്നാം സ്ഥാനവും പ്രൊഡക്ട് ലോഞ്ചില്‍ രണ്ടാം സ്ഥാനവും നേടിയാണ് പി ആയിഷത്തുല്‍ ഹുദ സറ്റാര്‍ ഓഫ് ദ ഫെസ്റ്റിന് അര്‍ഹനായത്.പ്ലസ്റ്റു കൊമേഴ്‌സ് വിദ്യാര്‍ഥിനിയായ ഹുദ കോഴിക്കോട് പന്തീരങ്കാവ് ഹസ്‌റത്ത് അലി ശംസീന ദമ്പതികളുടെ മകളാണ്. എയസ് ഗ്രീന്‍ സ്‌കൂള്‍ പന്തീരങ്കാവിലെ എ അഫീദ ഫര്‍ഹ വയനാട് ബത്തേരി മാടക്കര അരീക്കാടന്‍ ഫസലുറഹ്‌മാന്‍ ജംഷീന്‍ ദമ്പതികളുടെ മകളാണ് പ്ലസ് റ്റു സയന്‍സ് വിദ്യാര്‍ഥിനിയായ അഫീദ ഫര്‍ഹ. ഇന്‍സ്പിരേഷനല്‍ ടോക്ക് രണ്ടാം സ്ഥാനം, പ്രൊഡക്ട് ലോഞ്ച് രണ്ടാം സ്ഥാനം, നിമിഷ പ്രസംഗം മൂന്നാം സ്ഥാനം എന്നിവ നേടിയാണ് ‘സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്’ പട്ടം സ്വന്തമാക്കിയത്.
‘ആര്‍ട്ടോറിയം’ പോയന്റ് നില
(ആദ്യ പത്ത് സ്ഥാനക്കാര്‍)
- അല്‍ജിബ്ര കൊപ്പം 319
- മര്‍ക്കസ് എരഞ്ഞിപ്പാലം 289
- ഇര്‍ഷാദ് പന്താവൂര്‍ 259
- മഅദിന്‍ മലപ്പുറം 257
- സഅദിയ്യ ദേളി 255
- മജ്മഅ് തൃക്കരിപ്പൂര്‍ 255
- എസ് എ വേള്‍ഡ് സ്‌കൂള്‍ പാറക്കുളം 211
- മെംസ് കാരന്തൂര്‍ 196
- കോണ്‍കോര്‍ഡ് ചിറമനങ്ങാട് 170
- മര്‍ക്കസ് കൊയിലാണ്ടി 165
- മജ്ലിസ് ഉളിയില്‍ 163
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua