കുഞ്ഞാപ്പു ഹാജി മഅദിന്‍ അക്കാദമിക്കും സുന്നി പ്രസ്ഥാനത്തിനും അത്താണിയായ വ്യക്തിത്വം : ഖലീലുല്‍ ബുഖാരി തങ്ങള്‍

Last Updated: February 19, 2025By

മഅദിന്‍ അക്കാദമിയുടെയും സുന്നീ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം വിടപറഞ്ഞ മഅ്ദിന്‍ അക്കാദമി സെക്രട്ടറിയും പൗര പ്രമുഖനുമായിരുന്ന സി കെ കുഞ്ഞാപ്പു ഹാജിയുടെ അനുസ്മണ സംഗമവും പ്രാര്‍ത്ഥനാ സദസ്സും സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ചു. അനുസ്മരണ സംഗമം സമസ്ത സെക്രട്ടറി പി. ഇബ്റാഹീം ബാഖവിയുടെ അദ്ധ്യക്ഷതയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

പ്രതിസന്ധി ഘട്ടത്തില്‍ മഅദിന്‍ അക്കാദമിക്കും സുന്നീ സംഘടനകള്‍ക്കും കരുത്തായി നിന്ന വ്യകതിത്വമായിരുന്നു കുഞ്ഞാപ്പു ഹാജിയെന്നും അദ്ധേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണെന്നും അദ്ധേഹം പറഞ്ഞു.

സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, വഖഫ് ബോര്‍ഡ് മെമ്പര്‍ പ്രൊഫസര്‍ കെ എം എ റഹീം സാഹിബ്, മലപ്പുറം നഗരസഭാ അധ്യക്ഷന്‍ മുജീബ് കാടേരി, മുഹമ്മദ് സിബിയാന്‍(സി പി ഐ എം), നമ്പൂതിരി മാസ്റ്റര്‍(കെ പി സി സി), മുസ്തഫ കോഡൂര്‍ (കേരള മുസ്ലിം ജമാഅത്ത് ) പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ മുസ്ലിയാര്‍ ആമപ്പോയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, സുബൈര്‍ മാസ്റ്റര്‍, മാനുപ്പ ഹാജി, നൗഫല്‍ കോഡൂര്‍, ശഹീര്‍ സി.കെ (കൗണ്‍സിലര്‍) എന്നിവര്‍ പ്രസംഗിച്ചു

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment