ഡോ. കെ കെ എന്‍ കുറുപ്പിന് മഅ്ദിന്‍ അക്കാദമിയുടെ ആദരം

Last Updated: February 19, 2025By

പ്രമുഖ ചരിത്രകാരനും മുന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിസിയുമായ ഡോ. കെ കെ എന്‍ കുറുപ്പിനെ ആദരിച്ച് മഅ്ദിന്‍ അക്കാദമി. ചരിത്ര മേഖലയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സംഗമം സംഘടിപ്പിച്ചത്. മഅദിന്‍ ക്യാമ്പസില്‍ നടന്ന പരിപാടി യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. അലിയ്യുല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഡോ. കെ കെ എന്‍ കുറുപ്പ് ചരിത്ര രംഗത്ത് നല്‍കുന്ന സംഭാവനകള്‍ എക്കാലത്തും സ്്മരിക്കപ്പെടുമെന്നും നേരായ ചരിത്രങ്ങള്‍ സമൂഹത്തിന് നല്‍കുന്നതില്‍ അദ്ദേഹം വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കൊമ്പം മുഹമ്മദ് മുസ്്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍ഹ്മാന്‍ ദാരിമി, ഡോ. ഹുസൈന്‍ രണ്ടത്താണി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി അരീക്കോട്്, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലുക്കോസ്, മലപ്പുറം പ്രസ്സ് ക്ലബ് പ്രസിഡന്റ് മഹേഷ്‌കുമാര്‍, മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റര്‍ ആര്‍ ഗിരീഷ് കുമാര്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഖിലേഷ്, മഅ്ദിന്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍ ഓഫീസര്‍ സഈദ് ഊരകം, അബ്ദുല്‍ ജലീല്‍ അസ്ഹരി പ്രസംഗിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment