ബറാഅത്ത് രാവിനെ ധന്യമാക്കി വിശ്വാസികള്‍: ഭക്തി സാന്ദ്രമായി മഅദിന്‍ ബറാഅത്ത് ആത്മീയ സംഗമം
ബറാഅത്ത് ദിനത്തോടനുബന്ധിച്ച് സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച ബറാഅത്ത് ആ്ത്മീയ സംഗമം ഭക്തി സാന്ദ്രമായി. ബറാഅത്ത് രാവിനെ ധന്യമാക്കാന്‍ ആയിരങ്ങളാണ് മഅ്ദിന്‍ ആത്മീയ സംഗമത്തിനെത്തിയത്. സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. ബറാഅത്ത് ദിനവും രാവും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും മുന്‍ഗാമികളായ മഹാരഥന്‍മാര്‍ പ്രസ്തുത ദിനത്തെ സുകൃതങ്ങളാല്‍ ധന്യമാക്കിയിരുന്നെന്നും അദ്ധേഹം പറഞ്ഞു. വിശുദ്ധ റമളാനിനുള്ള തയ്യാറെടുപ്പു കൂടിയായിട്ടാണ് വിശ്വാസികള്‍ ബറാഅത്ത് ദിനത്തെ കാണുന്നതെന്നും വീടുകളില്‍ നനച്ചുകുളി സജീവമാക്കുന്നതോടൊപ്പം ഹൃദയ ശുദ്ധീകരണത്തിനുള്ള അവസരമായും ഈ പവിത്ര ദിനങ്ങളെ വിശ്വാസികള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ധേഹം ഉദ്‌ബോധിപ്പിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അദ്ധ്യക്ഷത വഹിച്ചു.
യാസീന്‍ പാരായണം, വിര്‍ദുല്ലത്വീഫ്, തസ്ബീഹ് നിസ്‌കാരം, ക്ഷേമായ്ശ്വര്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിവ നടന്നു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, ബശീര്‍ സഅദി വയനാട്, ദുല്‍ഫുഖാര്‍ അലി സഖാഫി, ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അശ്കര്‍ സഅദി താനാളൂര്‍, റിയാസ് സഖാഫി അറവങ്കര എന്നിവര്‍ സംബന്ധിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua