നവീകരിച്ച മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദ് ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നാടിന് സമര്‍പ്പിച്ചു
കേരളത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ നവീകരിച്ച മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദ് പണ്ഡിതരുടെയും ആയിരക്കണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ആഗോള പ്രശസ്ത പണ്ഡിതന്‍ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസ്, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ് ലിയാര്‍, മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ശില്‍പ ചാരുത കൊണ്ടും നയന മനോഹാരിത കൊണ്ടും ശ്രദ്ധേയമായ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക് ലൈബ്രറിയുടെ നിര്‍മാണം പൂര്‍ത്തിയായി. മക്കയിലെ ഹറം മസ്ജിദിന്റെ മിനാരങ്ങ ളോട് സാമ്യത പുലര്‍ത്തുന്ന 125 അടി ഉയരമുള്ള നാലു മിനാരങ്ങള്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ ആകര്‍ഷണീയതയാണ്. മദീനത്തെ പ്രവാചക പള്ളിയിലെ ഖുബ്ബകളെ അനുസ്മരിപ്പിക്കുന്ന നാലു ഖുബ്ബകളും ഗ്രാന്‍ഡ് മസ്ജിനെ പ്രൗഢമാക്കുന്നു. റിമോര്‍ട്ടില്‍ ചലിക്കുന്ന മിമ്പറും ഖുര്‍ആന്‍ ലിപികളാലുള്ള കലിഗ്രഫിയും പള്ളിയെ വേറിട്ടു നിര്‍ത്തും. ഭിന്നശേഷി സുഹൃത്തുക്കള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ആയിരങ്ങള്‍ക്ക് ഒരുമിച്ചിരുന്ന് നോമ്പ് തുറ, തറാവീഹ് നിസ്‌കാരത്തിനും സൗകര്യങ്ങളൊരുക്കും.
പരിപാടിയില്‍ സയ്യിദ് ഹബീബ് കോയ തങ്ങള്‍ കുവൈറ്റ്, സയ്യിദ് ഹബീബു റഹ്‌മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, സമസ്ത കേന്ദ്രമുശാവറ മെമ്പര്‍മാരായ കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുറഹ്‌മാന്‍ ഫൈസി,പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി,അലവി സഖാഫി കൊളത്തൂര്‍, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി, ഡോ. ഉമര്‍ മഹ്‌മൂദ് ഹുസൈന്‍ സാമ്രായി ബഗ്ദാദ്, ശൈഖ് റഹ്‌മത്തുല്ല തിര്‍മിദി താഷ്‌കന്റ്,ശൈഖ് ബിലാല്‍ ഹലാഖ് കാലിഫോര്‍ണിയ, ശൈഖ് രിള്വാന്‍ ഇബ്റാഹീം മോഫ് റഷ്യ,ഹബീബ് ജിന്‍ഡാല്‍ ബിന്‍ നൗഫല്‍ ഇന്തോനേഷ്യ എന്നിവര്‍ പ്രസംഗിച്ചു. മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദ് പുതുമോടിയില്‍ രൂപകല്‍പ്പന നിര്‍വഹിച്ച എഞ്ചിനീയര്‍ ത്വാഹിറുദ്ധീന്‍ കബീറിനെ ചടങ്ങില്‍ ആദരിച്ചു. വിശുദ്ധ റമസാനില്‍ മുപ്പത് ദിവസവും മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ഇഅ്തികാഫ് ജല്‍സ, സമൂഹ നോമ്പുതുറ, പഠന ക്ലാസുകള്‍, ഖത്മുല്‍ ഖുര്‍ആന്‍ തുടങ്ങി വിവിധ പരിപാടികള്‍ നടക്കും.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua