പുണ്യ റമസാന് സ്വാഗതമോതി സ്വലാത്ത് നഗറില്‍ ‘മര്‍ഹബന്‍ റമസാന്‍’ സംഘടിപ്പിച്ചു
റമസാനിന്റെ പുണ്യ ദിനരാത്രങ്ങള്‍ക്ക് സ്വാഗതമോതി മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ മര്‍ഹബന്‍ റമസാന്‍’ പരിപാടി സംഘടിപ്പിച്ചു. ആയിരക്കണക്കിന് വിശ്വാസികള്‍ സംബന്ധിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി.
വിശുദ്ധ റമസാന്‍ ആഗതമായാല്‍ വിശ്വാസികള്‍ ആരാധനാ കര്‍മങ്ങളില്‍ ഏറെ ജാഗ്രത കാണിക്കണമെന്നും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് നല്‍കുന്നതെന്നും സഹജീവികളുടെ പ്രശ്നങ്ങളില്‍ പങ്കാളിയാവാനുള്ള കരുത്ത് ആര്‍ജിച്ചെടുക്കുകയാണ് റമസാനിലൂടെ വിശ്വാസികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി അരീക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ഫുഖാര്‍ അലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua