റമളാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളന ഒരുക്കങ്ങള്‍ ആരംഭിച്ചു. പരിപാടികള്‍ ഏകോപിക്കാന്‍ സ്വാഗതസംഘം ഓഫീസ് തുറന്നു.
റമസാന്‍ 27-ാം രാവായ മാര്‍ച്ച് 16ന് തിങ്കളാഴ്ച മഅദിന്‍ മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി സ്വാഗതസംഘം വര്‍ക്കിംഗ് കോര്‍ഡിനേറ്റര്‍ പി എം മുസ്ഥഫ കോഡൂര്‍ അറിയിച്ചു. ആയിരം മാസങ്ങളുടെ പ്രതിഫലം പ്രതീക്ഷിക്കപ്പെടുന്ന ലൈലത്തുല്‍ ഖദ്‌റിന് (ആയിരം മാസങ്ങളേക്കാള്‍ പുണ്യമള്ള രാത്രി) ഏറ്റവും സാധ്യതയുള്ള ദിവസമായതിനാല്‍ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത്‌നിന്നുമായി വിശ്വാസി ലക്ഷങ്ങള്‍ ആത്മീയ സംഗമത്തിനെത്തും.
മഅ്ദിന്‍ അക്കാദമിയിലെ പ്രധാന വേദിക്ക് പുറമെ പരിസരത്തെ വിവിധ ഗ്രൗണ്ടുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പ്രാര്‍ത്ഥനാ സമ്മേളനത്തിനായി സജ്ജീകരിക്കും. ഇഅ്തികാഫിനെത്തുന്ന ആയിരങ്ങള്‍ക്ക് മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദിലും ഓള്‍ഡ് മസ്ജിദിലും പ്രത്യേക സൗകര്യങ്ങളൊരുക്കും. നോമ്പു തുറ, അത്താഴം എന്നിവക്ക് ഇത്തവണ കൂടുതല്‍ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഇഫ്താറിനായി വെജ്-നോണ്‍ വെജ് കൗണ്ടറുകള്‍ തയ്യാര്‍ ചെയ്യും.
സമൂഹത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയ ലഹരിക്കെതിരെ ലക്ഷങ്ങള്‍ ഒന്നിച്ച് പ്രതിജ്ഞയെടുക്കും. ജനങ്ങള്‍ക്ക് ബോധവര്‍ക്കരണം നല്‍കുന്നതിന് മഅ്ദിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് റിഹാബിലിറ്റേഷന് കീഴില്‍ (മിംഹാര്‍) വിവിധ പദ്ധതികള്‍ നടപ്പിലാക്കും. മഅ്ദിന്‍ ഹോസ്‌പൈസിന് കീഴില്‍ പ്രാഥമിക ശുശ്രൂഷാ കേന്ദ്രം പ്രവര്‍ത്തിക്കും.
പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഇഅ്തികാഫ് ജല്‍സക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വിശാലമായ പള്ളിയുടെ മൂന്ന് നിലകളും ഇതിനായി സജ്ജീകരിക്കുമെന്ന് ഗ്രാന്‍ഡ് മസ്ജിദ് ചീഫ് കോര്‍ഡിനേറ്റര്‍ ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് പറഞ്ഞു. റമസാന്‍ അവസാന പത്തില്‍ മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ പ്രത്യേക ഇഅ്തികാഫ് സംഗമം നടക്കും. ഖത്മുല്‍ ഖുര്‍ആന്‍, കര്‍മ്മ ശാസ്്ത്ര പഠനം, ചരിത്ര പാഠം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, സംശയ നിവാരണം, വിവിധ ആത്മീയ മജ്‌ലിസുകള്‍ എന്നിവ നടക്കും.
വിശ്വാസികളുടെ സേവനത്തിനും സഹായത്തിനുമായി 5555 അംഗ സന്നദ്ധസേവകരെ തയ്യാറാക്കും. വിവിധ സ്ഥലങ്ങളില്‍ വളണ്ടിയേഴ്‌സ് സംഗമങ്ങള്‍ നടന്നു വരുന്നു. ഇന്ന് വൈകുന്നേരം നാലിന് കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് പ്രതിനിധികള്‍ സംബന്ധിക്കുന്ന പ്രാസ്ഥാനിക സംഗമം മഅദിന്‍ കാമ്പസില്‍ നടക്കും.
പ്രാര്‍ഥനാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സയ്യിദ് അതാഉല്ലാ തങ്ങള്‍ മഞ്ചേശ്വരം നിര്‍വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്ഥഫ കോഡൂര്‍, ി പി മുജീബുറഹ്‌മാന്‍ വടക്കേമണ്ണ, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, മഅ്ദിന്‍ അക്കാദമി മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ബഷീര്‍ സഅദി വയനാട്, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഹംസ ലത്വീഫി കരേക്കാട് എന്നിവര്‍ സംബന്ധിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
