റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; പ്രാസ്ഥാനിക സംഗമം നടത്തി മഅദിന്‍ അക്കാദമിയിലേക്ക് 69 യൂണിറ്റുകളില്‍ നിന്ന് ഭക്ഷ്യവിഭവങ്ങളെത്തിക്കും
റമളാന്‍ 27-ാം രാവായ മാര്‍ച്ച് 16 തിങ്കളാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്,ജെ,എം സംഘടനകളുടെ നേതൃത്വത്തില്‍ പ്രാസ്ഥാനിക സംഗമം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള മുസ്്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി. സുബൈര്‍ കോഡൂര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം ഡയറക്ടര്‍ പി.പി മുജീബ് റഹ്മാന്, എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ ദുല്‍ഫുഖാര്‍ അലി സഖാഫി, എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്റാഹിം ബാഖവി, മുസ്ഥഫ മുസ്ലിയാര് പട്ടര്‍കടവ്, അബ്ദുല്‍ അസീസ് ഫൈസി മേല്‍മുറി, ബദ്റുദ്ധീന്‍ കോഡൂര്‍, എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, ജനറല്‍ സെക്രട്ടറി പി എം അഹ്മദലി, എസ് എസ് എഫ് മലപ്പുറം ഡിവിഷന് ജനറല്‍ സെക്രട്ടറി ഫര്സീന് അദനി എന്നിവര്‍ പ്രസംഗിച്ചു.
പ്രാര്‍ഥനാ സമ്മേളനം വിജയിപ്പിക്കുവാനും മലപ്പുറം സോണിലെ 69 യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14ന് ശനിയാഴ്ച മഅദിന്‍ അക്കാദമിയിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിക്കാനും പ്രാസ്ഥാനിക സംഗമം തീരുമാനിച്ചു. പദ്ധതിയുടെ വിജയത്തിന് സര്‍ക്കിള്‍ തല സമിതികള്‍ രൂപീകരിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
