അഗത്തി അബൂബക്കര്‍ സഖാഫി; അക്കാദമിക്ക് സെമിനാര്‍ സംഘടിപ്പിച്ചു
അടുത്ത് വിടപറഞ്ഞ പ്രശസ്ത പണ്ഡിതനും മലപ്പുറം മഅ്ദിന്‍ അക്കാദമിയിലെ പ്രധാന മുദര്‍രിസുമായ അബൂബക്കര്‍ സഖാഫി അഗത്തിയെ അനുസ്മരിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ അക്കാദമിക്ക് സെമിനാര്‍ സംഘടിപ്പിച്ചു. സി എച്ച് ചെയറിന് കീഴിലാണ് സെമിനാര്‍ നടന്നത്. മണ്‍മറഞ്ഞു കിടന്ന കൈയഴുത്ത് പ്രതികളുടെ വീണ്ടെടുപ്പ്, ഗോള ശാസ്ത്രം, ഗണിതം, ഇസ്ലാമിക വൈജ്ഞാനിക ധാരകളിലെ അവഗാഹം തുടങ്ങി അഗത്തി അബൂബക്കര്‍ സഖാഫിയുടെ സംഭാവനകളും പാണ്ഡിത്യവും സെമിനാര്‍ ചര്‍ച്ച ചെയ്തു. ഖാദര്‍ പാലാഴി സ്വാഗതം പറഞ്ഞു. ഡോ. നുഐമാന്‍, ഡോ. അലി നൗഫല്‍, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ സെമിനാര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ അഷ്‌റഫ് തങ്ങള്‍ മോഡറേറ്ററായി.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua