ലോക അറബി ഭാഷാ ദിനം ഇന്ന് (ഡിസംബര്‍ 18); മഅ്ദിന്‍ ഫിയസ്ത അറബിയ്യ ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഫിയസ്ത അറബിയ്യ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഡിസംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. ആഗോള തലത്തില്‍ അറബി ഭാഷയുടെ സ്വാധീനം വര്‍ധിച്ച് വരികയാണെന്നും ജാതി-മത ഭേദമന്യേ അറബി ഭാഷ സ്വായത്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സച്ഛാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാലോളി കമ്മീഷന് ശുപാര്‍ശ ചെയ്ത അറബിക് സര്‍വകലാശാല യാഥാര്‍ത്ഥ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അറബി ഭാഷയും കേരളവും തമ്മിലുള്ള ബന്ധം സുദൃഢവും പഴമക്കമേറിയതുമാണെന്നും ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്നായ അറബിയെ വര്‍ഗീയമായി വേര്‍തിരിക്കരുതെന്നും അറബിക് സര്‍വകലാശാല കേവലം തെരഞ്ഞെടുപ്പ് പ്രകടന പത്രികകളില്‍ ഒതുങ്ങുന്ന വാഗ്ദാനമായി മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അറബിക് വില്ലേജ് ഡയറക്ടര്‍ അബ്ദുസ്സമദ് സഖാഫി അല്‍ അഫ്ളലി അദ്ധ്യക്ഷത വഹിച്ചു. 15 ദിവസം നീണ്ട് നില്ക്കുന്ന പരിപാടിയില്‍ ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ 25 സെഷനുകളിലായി 46 പഠനങ്ങളാണ് നടക്കുക. അറബിക് കലിഗ്രഫി വര്‍ക്കഷോപ്പ്, അറബിക് പവര്‍പോയിന്റ് പ്രസന്റേഷന്, രചനാ ക്യാമ്പുകള്‍, സാഹിത്യ കൂട്ടായ്മകള്‍, സെമിനാര്‍, അവാര്‍ഡ് ദാനം എന്നിവയാണ് പ്രധാന പരിപാടികള്‍.
ഉദ്ഘാടന പരിപാടിയില്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈതലവിക്കോയ കൊണ്ടോട്ടി, അബ്ദുല്ലത്തീഫ് പൂവ്വത്തിക്കല്‍, ദുല്ഫുഖാര്അലി സഖാഫി മേല്‍മുറി, ബഷീര്‍ സഅദി വയനാട്, അസ്ലം സഖാഫി മൂന്നിയൂര്‍, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, അബ്ദുല്‍ജലീല്‍ അസ്ഹരി, മഹ്മൂദുല് ഹസന് അസ്ഹരി എന്നിവര്‍ പ്രസംഗിച്ചു. ഡിസംബര്‍ 30 ന് നടക്കുന്ന സമാപന സംഗമം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua