കലാസാംസ്കാരിക പരിപാടികള്‍ വര്‍ത്തമാന കാലത്തിന്റെ അനിവാര്യത: മന്ത്രി കടന്നപ്പള്ളി
ഐ.എ.എം.ഇ പത്താമത് സംസ്ഥാന കലോത്സവം ആര്‍ട്ടോറിയത്തിന് പ്രൗഢമായ തുടക്കം
മലപ്പുറം : കലാ സാംസ്കാരിക പരിപാടികള്‍ വര്‍ത്തമാന കാലത്തിന്റെ അനിവാര്യതയെന്ന് പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി കടന്ന പള്ളി രാമചന്ദ്രന്. ഐഡിയല്‍ അസോസിയേഷന് ഫോര്‍ മൈനോരിറ്റി എജ്യൂക്കേഷന്‍ ( ഐ എ എം ഇ ) മഅദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പത്താം സംസ്ഥാന കലോത്സവം ‘ആര്‍ട്ടോറിയം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇബ്റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അദ്ധ്യക്ഷത വഹിച്ചു. ഉബൈദുല്ല എം.എല്‍.എ മുഖ്യാതിഥിയായി .
8 റീജിയണുകളിലെ 69 സ്കൂളുകളില്‍ നിന്നും ആറ് കാറ്റഗറികളിലായി 128 ഇനങ്ങളില്‍ 1681 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്.സ്നേഹ ത്തെരുവ, തുഞ്ചം പറമ്പ്, വൈദ്യരോരം, ഓത്തുപള്ളി, വള്ളത്തോള്‍, റൂബ്, കമ്പളത്ത്, തഹ് രീള്, ഓര്‍മ്മക്കുറിപ്പ്, പൊന്നാനി ക്കളരി, വൈദ്യരത്നം, തുഹ്ഫ, കണ്ണീരും കിനാവും തുടങ്ങി 26 വേദികളിലായാണ് മത്സരങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. മലപ്പുറത്തിന്റെ സ്നേഹ സൗഹൃദങ്ങളും ചരിത്ര പ്രാധാന്യവും വിളിച്ചോതുന്ന രീതിയിലുള്ള പേരുകളാണ് വേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. രാവിലെ ഒമ്പതിന് തുടങ്ങുന്ന മത്സരങ്ങള്‍ വൈകീട്ടോടെ സമാപനമാവും. പ്രൊഫസര്‍ എ കെ അബ്ദുല്‍ ഹമീദ്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ , അഫ്സല് കൊളാരി,നൗഫല്‍ കോഡൂര്‍ , സൈതലവി സഅദി , ദുല്‍ഫുഖാര്‍ അലി സഖാഫി, പി സൈതലവി കോയ ,കെ അബ്ദുറഹ്മാന് , ഉനൈസ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
ആര്ട്ടോറിയത്തോടനുബന്ധിച്ച് നടന്ന ലീഡേഴ്സ് കോണ്‍ക്ലേവില്‍ അഡ്വ. ഹാഷിം വഫ , അജ്മല്‍ മുഹാജിര്‍ എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്കി. വി. പി. എം ഇസ്ഹാഖ് സ്വാഗതവും നൗഫല്‍ കോഡൂര്‍ ഉപസംഹാരവും നല്കി.

മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കുന്ന ഐ.എ.എം.ഇ 10-ാം സംസ്ഥാന കലോത്സവം 'ആര്‍ട്ടോറിയം' പ്രധാന കവാടം
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua