മഅദിന്‍ ദഅവാ വിദ്യാര്‍ത്ഥിക്ക് മദ്രാസ് യൂണിവേഴ്സിറ്റി എം എസ് സി മൈക്രോ ബയോളജിയില്‍ റാങ്ക്
മഅദിന്‍ അക്കാദമി ദഅവാ കോളേജ് വിദ്യാര്‍ത്ഥി സയ്യിദ് ജദീര്‍ അഹ്സന് മദ്രാസ് യൂണിവേഴ്സിറ്റി തലത്തില്‍ എം എസ് സി മൈക്രോ ബയോളജിയില്‍ എട്ടാം റാങ്കും, മുഹമ്മദ് സതക് ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഒന്നാം റാങ്കും കരസ്ഥമാക്കി. തൊണ്ണൂറ്റി മൂന്ന് ശതമാനം മാര്‍ക്കോടെയാണ് പ്രസ്തുത നേട്ടം കൈവരിച്ചത്.
മഅദിന്‍ ദഅവാ കോളേജ് ഏഴാം വര്‍ഷ വിദ്യാര്‍ത്ഥിയായ ജദീര്‍ തങ്ങളുടെ മൂന്ന് പേപ്പറുകള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. മലേഷ്യയിലെ സയന്‍സ് ഇസ്്ലാം യൂണിവേഴ്സിറ്റി, അലീഗഢ് മുസ്്ലിം യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി അഗ്രികള്‍ച്ചര്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവടങ്ങളില്‍ പ്രബന്ധമവതരിപ്പിച്ചിട്ടുണ്ട്.
‘ഐ ജി ഇ എന്‍’ സംഘടനയുടെയും നോബല്‍ പ്രൈസ് ജേതാവ് റിച്ചാര്‍ഡ് ജോണ്‍ റോബര്‍ട്സിന്റെയും ആഭിമുഖ്യത്തില്‍ നടന്ന പേപ്പര്‍ പ്രസന്റേഷന് മത്സരത്തില്‍ ‘ ബെസ്റ്റ് പ്രസന്റേഷന് അവാര്‍ഡ് ‘കരസ്ഥമാക്കിയിട്ടുണ്ട്. കാനഡയിലെ അല്‍ ബര്‍ട്ട യൂണിവേഴ്സിറ്റിയുടെ ‘സ്പെക്ട്രം ജേര്‍ണല്‍’, യൂറോ ഗ്ലോബല്‍ കണ്ടമ്പ്രറി സ്റ്റഡീസ് ജേര്‍ണല്‍ (ഇ ജി സി എസ് ജെ), ADVANCES IN SCIENCE, TECHNOLOGY AND ENGINEERING SYSTEM JOURNAL (ASTESJ) എന്നിവയില്‍ നിരൂപകന് ആയി സേവനം ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ഇംഗ്ലീഷ് പ്രസംഗത്തിലും, കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് കവിതാ രചനയിലും മത്സരിച്ചിട്ടുണ്ട്.
എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി പൊന്നാനി പനമ്പാട് സീതിക്കോയ തങ്ങള്‍ ശരീഫ ആബിദ ബീവി ദമ്പതികളുടെ മകനാണ്. മികച്ച വിജയം കരസ്ഥമാക്കിയ സയ്യിദ് ജദീര്‍ അഹ്സനെ മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua