umbra students

നാണയത്തുട്ടുകള്‍ സ്വരൂപിച്ച് വിശുദ്ധ ഭൂമിയിലേക്ക്

Last Updated: September 8, 2025By

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കുന്ന സന്തോഷത്തിലാണ് മഅദിന്‍ ദഅവാ കോളേജ് വിദ്യാര്‍ഥികള്‍. നബിദിനത്തില്‍ വിശുദ്ധ മക്കയിലേക്കും മദീനയിലേക്കും യാത്ര തിരിക്കുകയാണ് ഇവര്‍. പഠനത്തോടൊപ്പം വിവിധ മാര്‍ഗങ്ങളിലൂടെ ലഭിച്ച നാണയത്തുട്ടുകളും മറ്റും സ്വരൂപിച്ചാണ് ഇവര്‍ ഈ സദുദ്യമത്തിന് തയ്യാറെടുത്തത്.ധനം ദുര്‍വ്യയം നടത്തുന്ന പുതിയ കാലത്തെ ന്യൂജനറേഷന് മാതൃകയാവുകയാണ് ഇവര്‍. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ആശീര്‍വാദത്തോടെയാണ് വിദ്യാര്‍ഥികള്‍ ഇത്തരമൊരു പ്രയത്‌നം നടത്തിയത്. അതിന്റെ സാക്ഷാത്കാരം നടക്കുന്നത് പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തിലാണെന്നത് ഈ ആഗ്രഹ സഫലീകരണത്തിന് ഇരട്ടി മധുരം നല്‍കുന്നു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment