റമളാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; കാല്‍നാട്ടല്‍ കര്‍മം നടത്തി

Last Updated: March 26, 2025By

മഅദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പതാക കാല്‍നാട്ടല്‍ കര്‍മം മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ബനിയാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ കുറ്റൂര്‍ അബ്ദുറഹ്‌മാന്‍ ഹാജി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി സൈതലവി ചെങ്ങര എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
പരിപാടിയില്‍ സയ്യിദ് നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എം ദുല്‍ഫുഖാറലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, നൗഫല്‍ കോഡൂര്‍ , സൈതലവി ക്കോയ കൊണ്ടോട്ടി, സി കെ ഹൈദ്രസുട്ടി ഹാജി, ഉസ്മാന്‍ കക്കോവ് എന്നിവര്‍ സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment