രാജ്യ സംരക്ഷണത്തിന് പ്രതിജ്ഞയെടുത്ത് മഅ്ദിന്‍ ഗ്രാന്‍ഡ് അസംബ്ലി പ്രൗഢമായി
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ് അസംബ്ലി പ്രൗഢമായി. മഅ്ദിന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമടക്കം ഏഴായിരം പേര്‍ സംബന്ധിച്ച അസംബ്ലിയില്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാര്‍ത്ഥികള്‍ വൃത്താകൃതിയില്‍ അണിനിരന്നത് നയനമനോഹരമായി.
കലാ പ്രകടനങ്ങള്‍, ഗ്രാന്‍ഡ് സെല്യൂട്ട്, ഗാനശില്‍പ്പം, സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ മാര്‍ച്ച് പാസ്റ്റ് എന്നിവയും അരങ്ങേറി. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാനും രാജ്യത്തിന് മുറിവേല്‍ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനും ഖലീല്‍ ബുഖാരി തങ്ങള്‍ ആഹ്വാനം ചെയ്തു. ഭാരതത്തിലെ മതമുള്ളവനും ഇല്ലാത്തവനും ഒരു ഉദ്യാനത്തിലെ വൈവിധ്യങ്ങളായ പൂക്കളാണെന്നും മതമൈത്രിയും പാരസ്പര്യ സ്‌നേഹവുമാണ് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വേറിട്ടു നിര്‍ത്തുകയെന്നും അദ്ധേഹം പറഞ്ഞു.
ഡോ. എവറോള്‍ഡ് ഹുസൈന്‍, സിറ്റി യൂണിവേഴ്‌സിറ്റി ന്യൂയോര്‍ക്ക് മുഖ്യാതിഥിയായി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, ഉമര്‍ മേല്‍മുറി, സൈതലവി സഅദി പെരിങ്ങാവ്, ദുല്‍ഫുഖാര്‍ അലി സഖാഫി, പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവിക്കോയ, നൗഫല്‍ കോഡൂര്‍, നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, ശഫീഖ് മിസ്ബാഹി, ബഷീര്‍ സഅദി വയനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua