ജാമിഅത്തുല്‍ ഹിന്ദ് ഏകജാലകം; മഅദിന്‍ അക്കാദമിയില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി

Last Updated: March 26, 2025By

ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യക്ക് കീഴിലുള്ള മുന്നൂറിലധികം സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികള്‍ സുഗമമാക്കുന്നതിന് സ്വലാത്ത് നഗര്‍ മഅദിന്‍ അക്കാദമിയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.
പ്ലസ് വണ്‍ മുതല്‍ പി എച്ച് ഡി വരെയും എട്ടാം ക്ലാസ് മുതല്‍ പി എച്ച് ഡി വരെയുള്ള രണ്ട് സ്ട്രീമിലേക്കാണ് ഏക ജാലകം വഴി പ്രവേശനം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പര്യമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടാനാകും.

മഅദിന്‍ അക്കാദമി ദഅവാ കേളേജില്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ് എന്നീ വിഭാഗങ്ങളിലേക്കും വിവിധ ഓഫ് ക്യാമ്പസുകളില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നിവയിലേക്കും ഹിഫ്‌ള് പൂര്‍ത്തിയായവര്‍ക്ക് മഅദിന്‍ ഹിഫ്‌ള് ദഅവ, സുഫ്ഫ ക്യാമ്പസ് എന്നിവയില്‍ പ്ല വണ്‍ കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിലേക്കും സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, മോഡല്‍ അക്കാദമി, വിവിധ ഓഫ് ക്യാമ്പസുകള്‍ എന്നിവയില്‍ എട്ടാം ക്ലാസിലേക്കുമാണ് സൗജന്യമായി പ്രവേശനം നല്‍കുന്നത്.
ഏപ്രില്‍ 27 ന് ജെ – സാറ്റ് പരീക്ഷ വഴിയാണ് പ്രവേശനം.
ഏപ്രില്‍ 18 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കും.

ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി നിര്‍വഹിച്ചു. സയ്യിദ് ഫാറൂഖ് ജമലുല്ലൈലി പെരുമുഖം, സയ്യിദ് നിയാസ് അല്‍ ബുഖാരി, മഅദിന്‍ മാനേജര്‍ എം ദുല്‍ഫുഖാറലി സഖാഫി, അബ്ദുല്ല അമാനി പെരുമുഖം, അബ്ദുസ്സമദ് സഖാഫി മേല്‍മുറി, അസ്ലം അഹ്‌സനി , ശിഹാബലി അഹ്‌സനി , ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, ഉവൈസ് സഖാഫി, റിയാസ് സഖാഫി, യാസിര്‍ അഹ്‌സനി മൂന്നിയൂര്‍, സൈനുദ്ധീന്‍ ലത്വീഫി എന്നിവര്‍ സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment