ലൂയി ബ്രെയില്‍ ദിനാചരണം: മഅ്ദിന്‍ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിജയത്തിളക്കം
കേരള ഫെഡറേഷന് ഓഫ് ബ്ലൈന്റ് (കെ എഫ് ബി) വിദ്യാര്‍ത്ഥി ഫോറത്തിനു കീഴില്‍ ലൂയി ബ്രെയില്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബ്രെയില്‍ എഴുത്ത്, വായന മത്സരങ്ങളില്‍ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡിന് കീഴിലെ വിഷ്വലി ഇംപേര്‍ഡ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. മൂന്നാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ജാസിര്‍ രണ്ട് മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. കര്‍ണാടക മംഗലാപുരം സ്വദേശിയായ മുഹമ്മദ് ജാസിര്‍ മഅ്ദിനില്‍ വന്നതിന് ശേഷമാണ് മലയാളം എഴുതാനും വായിക്കാനും പഠിക്കുന്നത്. ഇസ്മായീല്‍ ഉമ്മുകുല്‍സു ദമ്പതികളുടെ ഇളയ മകനാണ് മുഹമ്മദ് ജാസിര്‍. മഅ്ദിനിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഹാദി മുഹമ്മദാണ് രണ്ട് മത്സരങ്ങളിലും രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കുറ്റൂര്‍ ചോലക്കല്‍ ജാഫര്‍, നജിയ ദമ്പതികളുടെ വലിയ മകനാണ് ഹാദി മുഹമ്മദ്. ചെറുപ്പത്തില്‍ തന്നെ പൂര്‍ണമായും കാഴ്ച നഷ്ടപ്പെട്ട ഇരുവരും പാഠ്യേതര വിഷയങ്ങളിലും മിടുക്കരാണ്.
മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ മഅ്ദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു. പരിമിതികളെ അവസരങ്ങളാക്കുന്ന പ്രചോദനവും അത്ഭുതവുമാണ് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെന്നും സമൂഹത്തില്‍ നിന്ന് കൂടുതല്‍ പിന്തുണ ഭിന്നശേഷി സുഹൃത്തുക്കള്ക്കുണ്ടാകണമെന്നും അദ്ധേഹം പറഞ്ഞു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua