അറബ് റീഡിംഗ് ചലഞ്ചിൽ എട്ടാം വർഷവും മഅ്ദിൻ അക്കാദമി
ദുബൈ: യു എ ഇ പ്രധാന മന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്തിൽ നടക്കുന്ന അന്താരാഷ്ട്ര അറബിഭാഷാ മത്സരത്തിന്റെ എട്ടാം എഡിഷനിലും മികച്ച നേട്ടവുമായി മഅ്ദിൻ അക്കാദമി വിദ്യാർത്ഥികൾ. അറബി മാതൃഭാഷയായവരും അറബേതര രാജ്യങ്ങളിലെ അറബ് ബന്ധമുള്ളവും സംബന്ധിച്ച മത്സരത്തിൽ അറബി മാതൃഭാഷയല്ലാത്തവരുടെ ഇനത്തിലാണ് മഅ്ദിൻ അക്കാദമി തുടർച്ചയായ എട്ടാം വർഷവും സംബന്ധിച്ചത്. ഇന്ത്യയിലെ മുന്നോറോളം സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളിൽ നിന്നാണ് മൂന്നംഗ മഅ്ദിൻ ടീമിന് സെലക്ഷൻ കിട്ടിയത്.
ഹാഫിള് മുഹമ്മദ് ഹനാൻ കൊളത്തൂർ (മഅദിന് സുഫ്ഫ ക്യാമ്പസ്), മുഹമ്മദ് റഫീഖ് എടക്കര (മഅദിൻ അറബിക് വില്ലേജ്), ശുഐബ് (മഅദിൻ നൂർ അക്കാദമി, കുറ്റിക്കടവ്) എന്നിവരാണ് സംഘത്തിലുള്ളത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്, യു എ ഇ ഉപ പ്രധാന മന്ത്രി ശൈഖ് സയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയ ഭരാണാധികാരികളുടെ സാന്നിധ്യത്തിലാണ് സമാപന ചടങ്ങുകൾ നടന്നത്. ദുബൈ ഓപറ ഹൗസിൽ നടന്ന ചടങ്ങിനു മുന്നോടിയായി പ്രദർശിപ്പിച്ച മത്സരത്തെക്കുറിച്ചുള്ള ദൃശ്യവിഷ്കാരത്തിൽ മഅ്ദിൻ വിദ്യാർത്ഥി മുഹമ്മദ് യാസീന് കൊട്ടപ്പുറത്തെ പ്രത്യേകം പരിചയപ്പെടുത്തിയിരുന്നു.
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഭാഷാമത്സരമെന്ന് ഖ്യാതി നേടിയ അറബ് റീഡിങ് ചലഞ്ചിൽ കോഡിനേറ്റർമാരുടെ ഇനത്തിൽ മഅ്ദിൻ അന്താരാഷ്ട്ര വിഭാഗം ഡയറക്ടർ അബ്ദുൽ ജലീൽ അസ്ഹരിയും ഇന്ത്യയെ പ്രതിനിധീകരിച്ച് സംബന്ധിച്ചു. എട്ടാം വർഷവും മികച്ച പ്രകടനം നടത്തി ദുബൈ അവാർഡ് ദാനത്തിനെത്തിയ വിജയികളെ മഅ്ദിൻ നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു.
ഈ വർഷത്തെ മത്സരത്തിൽ ഫസ്തീനിൽ നിന്നുള്ള സൽസബിൽ സവാലഹ, സിറിയയിൽ നിന്നുള്ള ഹതേം അൽ-തർകാവി, സൗദി അറേബ്യയിൽ നിന്നുള്ള കാദി അൽ-ഖത്മെയ് എന്നിവർ ഒന്നാം സ്ഥാനം നേടി. അര മില്യൻ ദിർഹമാണ് ഓരോരുത്തർക്കും ലഭിച്ചത്.
കമ്മ്യൂണിറ്റി വിഭാഗത്തിൽ സ്വീഡനിൽ നിന്നുള്ള മുഹമ്മദ് അൽഫാതിഹ് അൽ രിഫായി ചാമ്പ്യനായി. ഒരു ലക്ഷം ദിർഹമാണ് സമ്മാനം.
ഭിന്നശേഷി വിഭാഗത്തിൽ ഈജിപ്തിൽ നിന്നുള്ള മുഹമ്മദ് അഹമ്മദ് ഹസൻ പ്രത്യേക പുരസ്കാരത്തിനർഹനായി. അൻപത് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് കോടിയോളം പേരാണ് മത്സരത്തിൽ സംബന്ധിച്ചത്.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua