Ma'din Academy student secured JRF in Chinese language.

ചൈനീസ് ഭാഷയില്‍ ജെ ആര്‍ എഫ് കരസ്ഥമാക്കി മഅദിന്‍ അക്കാദമി വിദ്യാര്‍ഥി

Last Updated: February 19, 2026By

ചൈനീസ് ഭാഷയില്‍ ജെ ആര്‍ എഫ് കരസ്ഥമാക്കി മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആഷിഖ് അദനി. ഈ വര്‍ഷം ഒ ബി സി വിഭാഗത്തില്‍ ചൈനീസ് ഭാഷയില്‍ ജെ ആര്‍ എഫ് കരസ്ഥമാക്കിയ ഏക വിദ്യാര്‍ഥി കൂടിയാണ്.
പത്തുവര്‍ഷം മഅദിന്‍ ക്യാമ്പസിലെ മത-ഭൗതിക സമന്വയ പഠന കേന്ദ്രമായ സ്‌കൂള്‍ ഓഫ് എക്‌സലന്‍സില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ച് ഇപ്പോള്‍ ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പിജിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് ആഷിഖ്. മഅദിന്‍ അക്കാദമിയില്‍ നിന്നും എസ് എസ് എല്‍ സി ക്ക് ശേഷമാണ് ആഷിഖ് ചൈനീസ് ഭാഷാ പഠനം ആരംഭിച്ചത്. മറ്റു ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി അക്ഷരങ്ങളും പ്രയാസകരമായ സംസാര രീതിയും ഉള്‍ക്കൊള്ളുന്ന ചൈനീസ് ഭാഷയുടെ പ്രാഥമിക പഠനം മൊബൈല്‍ ഉപയോഗിച്ചായിരുന്നു. ചൈനീസ് പഠന മേഖലയില്‍ കേരളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ ഇല്ലാത്തതിനാല്‍ തുടക്കത്തില്‍ ഏറെ പ്രയാസം സഹിക്കേണ്ടിവന്നു. എന്നിട്ടും ശക്തമായ മനക്കരുത്തും മഅ്ദിന്‍ ചെയര്‍മാന്‍ ഖലീല്‍ ബുഖാരി തങ്ങളുടെയും മറ്റു ഉസ്താദുമാരുടെയും പിന്തുണ ചൈനീസ് ഭാഷാ പഠനത്തിന് അദ്ധേഹത്തിന് തുണയായി.
വലിയ വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന അറബ്-ചൈനീസ് ലോകത്തെ നയതന്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കണമെന്നാണ് ആഷിക്കിന്റെ താല്‍പര്യം. മലപ്പുറം സ്പിന്നിങ് മില്ലില്‍ താമസിക്കുന്ന അലവിക്കുട്ടി-ബീ കുട്ടി ദമ്പതികളുടെ മകനാണ്.
ആശിഖിനെ കൂടാതെ മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികളായ ഹാഫിള് നസീം അദനി, അബൂഹാഷിം മണ്ണാര്‍ക്കാട് (ഇസ്്‌ലാമിക് സ്റ്റഡീസ്), സിറാജ് മുക്കം (മലയാളം), സഫ് വാന്‍ അദനി വേങ്ങര, അജ്മല്‍ അദനി വെളിയങ്കോട് (അറബിക്) എന്നിവര്‍ക്കും ജെ.ആര്‍.എഫ് ലഭിച്ചിട്ടുണ്ട്. ചരിത്രനേട്ടം കൈവരിച്ച ആഷിഖിനെയും മറ്റു വിദ്യാര്‍ത്ഥികളെയും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment