മഅദിന്‍ ആര്‍ട്ടോറിയം ഫെസ്റ്റിന് ഉജ്ജ്വല തുടക്കം
മഅദിന്‍ പബ്ലിക് സ്‌കൂള്‍ ആര്‍ട്ട് ഫെസ്റ്റായ ആര്‍ട്ടോറിയത്തിന് ഉജ്ജ്വല തുടക്കമായി. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എല്‍.എ നിര്‍വ്വഹിച്ചു. കാഴ്ചപ്പാടും നിശ്ചയ ദാര്‍ഡ്യവും കഠിനാധ്വാനവുമുള്ള ലീഡര്‍ഷിപ്പിപ്പിന്റെ അടയാളമാണ് മഅ്ദിന്‍ അക്കാദമിയെന്നും മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ ദീര്‍ഘവീക്ഷണവും അശ്രാന്ത പരിശ്രമവുമാണ് ഈ സ്ഥാപനത്തിന്റെ മുതല്‍ക്കൂട്ടെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ കാഴ്ചപ്പാട് രൂപപ്പെടുത്തി ഉന്നതങ്ങളെ ലക്ഷ്യം കണ്ട് അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നവരാണ് വിജയികളെന്നും ഉറപ്പുള്ള മനസ്സും അധ്വാനശീലവുമാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത ഗായകന്‍ ജംഷീര്‍ കൈനിക്കര വിശിഷ്ടാതിഥിയായിരുന്നു. അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ സൈതലവി സഅദി, മാനേജര്‍ ദുല്‍ഫുഖാലി സഖാഫി, പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൈതലവി കോയ, വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് നൂറുല്‍ അമീന്‍, മാനേജര്‍ അബ്ദുറഹ്മാന്‍, വി ഇ ഹെഡ് അബ്ബാസ് സഖാഫി, വിനോദ്, അബ്ദുല്‍ബാരി സംസാരിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua