മഅദിന്‍ ക്യൂലാന്‍ഡ് വിദ്യാര്‍ത്ഥിനികള്‍ക്ക് മര്‍ക്കസില്‍ ആദരവ്
ഇസ്ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഇംഗ്ലീഷ് മീഡിയം മദ്‌റസാ പത്താം ക്ലാസ്സ് പൊതു പരീക്ഷയില്‍ ചരിത്ര വിജയം കൈവരിച്ചതിന് മഅദിന്‍ ക്യൂലാന്റ് വിദ്യാര്‍ഥിനികളെ മര്‍ക്കസില്‍ വെച്ച് ആദരിച്ചു.
10ാം ക്ലാസ്സ് പൊതു പരീക്ഷ എഴുതിയ ഒരു ക്ലാസിലെ 27ല്‍ 27 വിദ്യാര്‍ത്ഥിനികളും മുന്നൂറില്‍ 300 മാര്‍ക്കും നേടി ചരിത്ര വിജയം നേടിയതിനാണ് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ക്യൂലാന്‍ഡ് വിദ്യാര്‍ത്ഥിനികളെയും രക്ഷിതാക്കളെയും
കാരന്തൂര്‍ മര്‍കസില്‍ വെച്ച് പ്രത്യേക പുരസ്‌കാരവും ട്രോഫികളും നല്‍കി ആദരിച്ചത്.
മഅദിന്‍ അക്കാഡമിക്കുള്ള പ്രത്യേക പുരസ്‌കാരം ബദറുസ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ക്ക് കാന്തപുരം ഏപി അബുബക്കര്‍ മുസ്ലിയാരും സയ്യിദ് അലി ബാഫഖി തങ്ങളും ചേര്‍ന്ന് നല്‍കി.
മികച്ച വിജയം കൈവരിച്ചതിന് മഅദിന്‍ ക്യൂ ലാന്റിനുള്ള പുരസ്‌കാരം ഡയറക്ടര്‍ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠന തന്ത്രങ്ങള്‍ക്കും മോട്ടിവേഷനും നിരന്തരമുള്ള ഇടപെടലുകള്‍ക്കുമുളള പുരസ്‌കാരം സൈക്കോളജിസ്റ്റ് ഡോ. വിബിഎം റിയാസിന് നല്‍കി.
സ്വദറും ക്ലാസ് അധ്യാപകനുമായ അബ്ദുള്ള മുസ്ലിയാര്‍, മികച്ച വിജയത്തിനുള്ള ചാലകശക്തിയായി പ്രവര്‍ത്തിച്ചതിനും നിരന്തരമുള്ള ഇടപെടലുകള്‍ക്കും മഅദിന്‍ ക്യൂ ലാന്റ് മാനേജിന്‍ ഡയറക്ടര്‍ സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, മികച്ച ക്ലാസ് ലീഡര്‍ ഫാത്വിമ റൈഹാന, ക്ലാസ് കോ-ഓഡിനേറ്ററായി ഓരോ കുട്ടികളെയും മികച്ച വിജയത്തിലെത്തിച്ച ക്രിയാത്മക ഇടപെടലുകള്‍ നടത്തിയതിന് ക്യൂ ലാന്റ് പിആര്‍ ഹാജറ വിപി എന്നിവരെ പ്രത്യേക പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua