മഅദിന്‍ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം: 5555 അംഗ സ്വാഗത സംഘം രൂപീകരിച്ചു ആത്മീയ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും
വിശുദ്ധ റമളാനിന്റെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ നടക്കുന്ന വിവിധ ആത്മീയ പരിപാടികള്‍ക്ക് മര്‍ഹബന്‍ റമളാന്‍ പരിപാടിയോടെ തുടക്കമാകും. റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച രാവായ ഇന്ന് രാത്രി 8മുതല്‍ 12 വരെ മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന വിവിധ ചടങ്ങുകള്‍ക്ക് മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. വെള്ളിയാഴ്ച ജുമുഅ കര്‍മങ്ങള്‍ ഭിന്നശേഷി പണ്ഡിതരാണ് നിര്‍വഹിക്കുന്നത്. ഒരു മാസം നീണ്ടു നില്ക്കുന്ന ആയിരങ്ങള്ക്കാശ്വാസമാകുന്ന ഇഫ്താര്‍ സംഗമത്തിനും ഇന്ന് തുടക്കമാകും. മഅദിന്‍ ഗ്രാന്‍ഡ് മസ്ജിദിലെ ഇഅ്തികാഫ് ജല്‍സ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ചു. വിവിധ ആത്മീയ വൈജ്ഞാനിക സെഷനുകള്‍ നടക്കും.
റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെയും അനുബന്ധ പരിപാടികളുടെയും സ്വാഗത സംഘ രൂപീകരണ കണ്വെന്ഷന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്ഥഫ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ അഹ്സനി പറപ്പൂര്, ദുല്‍ഫുഖാറലി സഖാഫി, മുജീബ് റഹ്മാന് വടക്കേമണ്ണ, ഷൗക്കത്തലി സഖാഫി കച്ചേരിപറമ്പ്, സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: ഇ. സുലൈമാന്‍ മുസ്ലിയാര്, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്, കോട്ടൂര്‍ കുഞ്ഞമ്മു മുസ്്ലിയാര്‍, കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്, സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി(രക്ഷാധികാരികള്‍), സയ്യിദ് അലി ബാഫഖി തങ്ങള്‍ (ചെയര്മാന്), എ പി അബ്ദുല്‍ കരീം ഹാജി ചാലിയം(ജനറല്‍കണ്‍വീനര്‍), കുറ്റൂര്‍ അബ്ദുറഹ്മാന് ഹാജി (ഫിനാന്‍സ് സെക്രട്ടറി), പി എം മുസ്ഥഫ കോഡൂര്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), വി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം, ദുല്‍ഫുഖാര്‍ അലി സഖാഫി, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ (കോര്‍ഡിനേറ്റേഴ്സ്)
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
