മഅദിന്‍ സയന്‍സ് സെൻ്റർ ഉദ്ഘാടനം ചെയ്തു

Last Updated: September 9, 2024By

ഈ വര്‍ഷം ഉയര്‍ന്ന മാര്‍ക്കോടെ പത്താം തരം വിജയിച്ചവര്‍ക്ക് മലപ്പുറം മഅദിന്‍ പബ്ലിക് സ്‌കൂളില്‍ സയന്‍സ് സെൻ്റർ ആരംഭിച്ചു. സയന്‍സിനും ഗവേഷണ പഠനങ്ങള്‍ക്കും അതിപ്രാധാന്യമുള്ള കാലഘട്ടമാണിതെന്നും അത്തരം അവസരങ്ങളിലേക്കുള്ള കവാടമാണ് മഅദിന്‍ സയന്‍സ് സെൻ്ററെന്നു സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലസ് വണ്‍ പഠനത്തോടൊപ്പം എന്‍ട്രന്‍സ് കോച്ചിംഗിനും സയന്‍സ് ഫൗണ്ടേഷന്‍ കോഴ്‌സിനും സെൻ്ററില്‍ അവസരമുണ്ടാകും.
പ്ലസ് വണ്‍ മുതല്‍ ഒരുങ്ങിയാല്‍ എം.ബി.ബി.എസും എഞ്ചിനീയറിങ്ങും നിഷ്പ്രയാസം നേടാനാകുന്ന കരുത്തുറ്റ സിലബസ് സംവിധാനമാണ് സയന്‍സ് സെന്ററിലുണ്ടാകുക. എന്‍ട്രന്‍സ് രംഗത്തെ പ്രമുഖ ടീമാണ് ക്ലാസുകള്‍ നയിക്കുന്നത്. സി.ബി.എസ്.ഇ, സ്റ്റേറ്റ് സംവിധാനങ്ങളില്‍ ഹയര്‍ സെക്കണ്ടറി പഠനവും മത്സരപരീക്ഷകളുടെ പരിശീലനവും ഒന്നിച്ച് നല്‍കുന്ന രൂപമാണിവിടെയുള്ളത്. രാജ്യത്തും പുറത്തുമുള്ള പ്രമുഖ സയന്‍സ് കാമ്പസുകളിലെ ഉപരിപഠന ഗൈഡന്‍സുകളും സിലബസിൻ്റെ ഭാഗമാണ്.

വിദൂര ദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഇസ്ലാമിക ഹോസ്റ്റല്‍ സൗകര്യമുണ്ടാകും.
ആദ്യ ബാച്ചിൻ്റെ ക്ലാസുകള്‍ ആരംഭിച്ചു. അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന്‍ നടന്നുകൊണ്ടിരിക്കുന്നു. ഈ വര്‍ഷം റിസള്‍ട്ടറിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ടാലൻ്റ് സ്‌കോളര്‍ഷിപ്പ് എക്‌സാം നടത്തി വിജയികള്‍ക്ക് ഫീസില്‍ നിശ്ചിത ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കും. മഅദിന്‍ അക്കാദമി മാനേജര്‍ സൈതലവി സഅദി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. നസീബ് മുഹമ്മദ്, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവിക്കോയ, സയന്‍സ് ഡയറക്ടര്‍ സൈഫുള്ള നിസാമി ചുങ്കത്തറ, അബ്ബാസ് സഖാഫി കച്ചേരിപ്പറമ്പ്, അബ്ദുറഹ്മാന്‍ ചെമ്മങ്കടവ് എന്നിവര്‍ പ്രസംഗിച്ചു. വിവരങ്ങള്‍ക്ക്: 90611 01534

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment