സ്വതന്ത്ര ഫലസ്തീന് യുഎന്‍ പ്രമേയത്തില്‍ ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹം; ഖലീല്‍ ബുഖാരി തങ്ങള്‍
സ്വതന്ത്ര ഫലസ്തീന് യുന്‍ പൊതുസഭ പ്രമേയത്തെ പിന്തുണച്ച ഇന്ത്യന്‍ നിലപാട് സ്വാഗതാര്‍ഹമാണെന്നും ആയിരക്കണക്കിന് നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ അടക്കം ഫലസ്തീനികളെ കൊന്നൊടുക്കുന്ന ലോക മനസാക്ഷിയെത്തന്നെ പിടിച്ചുലക്കുന്ന ഇസ്റാഈല്‍ ക്രൂരതക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധക്കെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ട ജനതക്കൊപ്പം നില്ക്കാന് ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരേണ്ടതുണ്ടെന്നും പാവപ്പെട്ട ഫലസ്തീനികള്‍ക്ക് വേണ്ടി വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിന് ശേഷം പ്രത്യേക പ്രാര്‍ഥന നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘിടപ്പിച്ച പ്രവാചക പ്രകീര്‍ത്തന ആത്മീയ സമ്മേളനം മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു
പരിപാടിയുടെ ഭാഗമായി ദലാഇലുല്‍ ഖൈറാത്ത് സംഗമവും വിവിധ ട്രൂപ്പുകളുടെ നേതൃത്വത്തില്‍ പ്രകീര്‍ത്തന സദസ്സും കടലുണ്ടി സാദാത്തുക്കളുടെ പിതാവായ സയ്യിദ് അഹ്മദുല്‍ ബുഖാരിയുടെ ആണ്ട് നേര്‍ച്ചയും നടന്നു. അനുസ്മരണ പ്രഭാഷണം, മദ്ഹ് ഗീതങ്ങള്‍, മൗലിദ് പാരായണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്രിയ്യ, സ്വലാത്തുന്നാരിയ, തഹ്്ലീല്‍, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്ക് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുള്ള ഹബീബുറഹ്മാന് അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന് അല്‍ ബുഖാരി, സയ്യിദ് ബാക്കിര്‍ ശിഹാബ് തങ്ങള്‍ കോട്ടക്കല്‍, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
