റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം നാളെ സ്വലാത്ത് നഗറില്‍; ഉദ്ഘാടന സംഗമം ഇന്ന്

Last Updated: September 10, 2024By

മഅദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 27-ാം രാവായ നാളെ സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഉദ്ഘാടന സംഗമം ഇന്ന് വൈകുന്നേരം 4ന് മഅദിന്‍ കാമ്പസില്‍ നടക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും. കെ.പി.എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍ വടക്കേമണ്ണ, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍ എന്നിവര്‍ സംബന്ധിക്കും.

റമളാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ജുമുഅ ഖുത്വുബക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് പ്രാര്‍ത്ഥനാ സദസ്സും നടക്കും. ഇന്ന് പള്ളികളില്‍ പ്രാര്‍ത്ഥനാ സമ്മേളന വിളംബരം നടക്കും. മഹല്ല് ഖത്വീബുമാര്‍ നേതൃത്വം നല്‍കും.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി കേരള മുസ്്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.എം.എ, എസ്.ജെ.എം സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന വിഭവ സമാഹരണ യാത്രക്ക് മഅദിന്‍ കാമ്പസില്‍ സ്വീകരണം നല്‍കി. സ്വലാത്ത് നഗര്‍ മഹല്ല് ഖാസിയും സമസ്ത ജില്ലാ സെക്രട്ടറിയുമായിരുന്ന സി.കെ മുഹമ്മദ് ബാഖവി അനുസ്മരണ സംഗമം നടത്തി.

പ്രാര്‍ത്ഥനാ സമ്മേളന ദിനമായ നാളെ രാവിലെ മുതല്‍ വിവിധ ആത്മീയ വൈജ്ഞാനിക ചടങ്ങുകള്‍ നടക്കും. ഉച്ചക്ക് 1ന് അസ്മാഉല്‍ ബദ്‌രിയ്യീന്‍, 3 ന് അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസ്, 5 ന് വിര്‍ദുല്ലത്വീഫ് എന്നിവ നടക്കും. ശേഷം 1 ലക്ഷം പേര്‍ സംബന്ധിക്കുന്ന ഗ്രാന്റ് ഇഫ്ത്വാര്‍ സംഗമം നടക്കും. പള്ളിയിലും ഗ്രൗണ്ടുകളിലുമായി അവ്വാബീന്‍, തറാവീഹ്, വിത്വ്‌റ് നിസ്‌കാരങ്ങള്‍ നടക്കും.
രാത്രി ഒമ്പതിന് മുഖ്യവേദിയില്‍ പ്രാര്‍ത്ഥനാസമ്മേളനത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, കണ്ണീരണിഞ്ഞ സമാപന പ്രാര്‍ത്ഥന എന്നിവയാണ് ഈ വിശുദ്ധസംഗമത്തിലെ മുഖ്യ ഇനങ്ങള്‍.

പ്രാര്‍ത്ഥനാ സമ്മേളന സമാപന ചടങ്ങുകള്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment