പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ് ശുഭ്രധാരികളായ അയ്യായിരം വിദ്യാര്‍ഥികള്‍; പ്രൗഢമായി മഅദിന്‍ അക്കാദമി ‘ബിദായ’ പഠനാരംഭം
ഗുരുവര്യരുടെ വാക്കുകള്‍ക്ക് കാതോര്‍ത്ത് ചിട്ടയോടെ നിരയായ് ശുഭ്രധാരികളായ അയ്യായിരം വിദ്യാര്‍ഥികള്‍. മഅദിന്‍ അക്കാദമിക്ക് കീഴില്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസം കരസ്ഥമാക്കുന്നവരുടെ പഠനാരംഭമായ ബിദായ-2022 പരിപാടി പ്രൗഢമായി. വിശ്രുതപണ്ഡിതന്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ പ്രശസ്ത ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിലെ ഈരടികള്‍ ഏറ്റുചൊല്ലി പുതിയ വര്‍ഷത്തെ അവര്‍ വരവേറ്റു.
മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന ചടങ്ങിന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്കി. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് പ്രസക്തി വര്‍ധിക്കുകയാണെന്നും പുതിയ കാലത്തെ പ്രതിനിധാനം ചെയ്യാന്‍ ഇത്തരം പഠനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ ഇസ്ലാമിനെ ഏറ്റവും തെറ്റിദ്ധിരിപ്പിക്കുന്ന സാഹചര്യത്തില്‍ മതത്തിന്റെ ശരിയായ ആദര്‍ശവും സന്ദേശവും പ്രചരിപ്പിക്കാന്‍ പണ്ഡിതര്ക്കാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ സൗജന്യ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ അണിനിരന്ന പരിപാടിയില്‍ സമസ്ത ജില്ലാ സെക്രട്ടറിയും മഅ്ദിന്‍ കുല്ലിയ്യ ശരീഅ കര്‍മ ശാസ്ത്ര വിഭാഗം തലവനുമായ ഇബ്റാഹീം ബാഖവി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്തിരുത്തി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, അബൂബക്കര്‍ സഖാഫി അരീക്കോട്, മുസ്തഫ സഖാഫി പുറമണ്ണൂര്‍, ശഫീഖ് റഹ്മാന് മിസ്ബാഹി പാതിരിക്കോട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ബശീര്‍ സഅദി വയനാട്, അബൂബക്കര്‍ അഹ്സനി പറപ്പൂര് എന്നിവര്‍ പ്രസംഗിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua