പുതിയ അധ്യയന വര്‍ഷത്തെ വരവേറ്റ് വിദ്യാര്‍ഥികള്‍; പ്രൗഢമായി മഅദിന്‍ അക്കാദമി ‘ബിദായ’ പഠനാരംഭം

Last Updated: September 10, 2024By

ഗുരുവര്യരുടെ വാക്കുകള്‍ക്ക് സാകൂതം കാതോര്‍ത്ത് ചിട്ടയോടെ നിരയായ് ശുഭ്രധാരികളായ വിദ്യാര്‍ഥികള്‍. മഅദിന്‍ അക്കാദമിക്ക് കീഴില്‍ മതഭൗതിക സമന്വയ വിദ്യാഭ്യാസം കരസ്ഥമാക്കുന്നവരുടെ പഠനാരംഭമായ ബിദായ-2023 പരിപാടി പ്രൗഢമായി. വിശ്രുത പണ്ഡിതന്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂമിന്റെ പ്രശസ്ത ഗ്രന്ഥമായ ഫത്ഹുല്‍ മുഈനിലെ ഈരടികള്‍ ഏറ്റുചൊല്ലി പുതിയ വര്‍ഷത്തെ അവര്‍ വരവേറ്റു.

മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടന്ന ചടങ്ങിന് സമസ്ത സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് പ്രസക്തി വര്‍ധിക്കുകയാണെന്നും വിശുദ്ധ ഇസ്്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒളിയജണ്ടകള്‍ പ്രയോഗിക്കുന്ന കാലത്ത് പുണ്യ മതത്തിന്റെ ശരിയായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ പണ്ഡിത സമൂഹം തയ്യാറാകണമെന്നും അദ്ധേഹം പറഞ്ഞു. മഅ്ദിന്‍ അക്കാദമിയിലെ ആറാം ക്ലാസ് മുതല്‍ പിജി തലം വരെ സൗജന്യ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ സംബന്ധിച്ചത്. മത – ഭൗതിക സമന്വയ പഠനത്തോടൊപ്പം ഫോറീന്‍ ലാംഗ്വേജ് ക്ലബ്ബുകള്‍, സിവില്‍ സര്‍വീസ് കോച്ചിംഗ്, വിവിധ മത്സര പരീക്ഷകളുടെ പരിശീലനം, സര്‍ഗാത്മക കഴിവുകള്‍ വികസിപ്പിക്കാന്‍ എം ലിറ്റ്, പ്രസംഗ എഴുത്ത് പരിശീലനത്തിന് ക്രിയേറ്റീവ് ഹബ്ബ് തുടങ്ങിയ സംരംഭങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനായി പ്രവര്‍ത്തിച്ച് വരുന്നു.

പരിപാടിയില്‍ സമസ്ത ജില്ലാ സെക്രട്ടറിയും മഅ്ദിന്‍ കുല്ലിയ്യ ശരീഅ കര്‍മ ശാസ്ത്ര വിഭാഗം തലവനുമായ ഇബ്‌റാഹീം ബാഖവി മേല്‍മുറി ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദറൂസി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുന്നാസിര്‍ അഹ്‌സനി കരേക്കാട്, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, അബ്ദുല്‍ ഗഫൂര്‍ കാമില്‍ സഖാഫി കാവനൂര്‍, ശഫീഖ് റഹ്മാന്‍ മിസ്ബാഹി പാതിരിക്കോട്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, കെ ടി അബ്ദുസമദ് സഖാഫി മേല്‍മുറി എന്നിവര്‍ പ്രസംഗിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment