മഅ്ദിന്‍ സാദാത്ത് അക്കാദമി മുല്‍തഖല്‍ ബുഹൂസ് സമാപിച്ചു

Last Updated: September 10, 2024By

മഅ്ദിന്‍ സാദാത്ത് അക്കാദമി സംഘടിപ്പിച്ച ‘മുല്‍തഖല്‍ ബുഹൂസ്’ അക്കാദമിക് കോണ്‍ഫറന്‍സ് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഏഴ് ഇസ്ലാമിക വിജ്ഞാനശാഖകളില്‍ പതിനാറ് സെഷനുകള്‍ നടന്നു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. നിര്‍ണ്ണിത സിലബസുകള്‍ക്കനുസൃതമായ കേവല പഠനങ്ങള്‍ക്കപ്പുറം പൗരാണിക മുസ്ലിം പണ്ഡിതരുടെ മഹത്തായ മാതൃകകള്‍ പിന്‍പറ്റി പരന്ന വായനയിലേക്കും സമഗ്രമായ ഗവേഷണ പഠന മനന രംഗത്തേക്കും വിദ്യാര്‍ത്ഥികള്‍ കടന്നുവരല്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക വിജ്ഞാനശാഖകളില്‍ ഗഹനമായ ഗവേഷണാധിഷ്ഠിത പഠനങ്ങളിലേക്ക് വിദ്യാര്‍ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ആധുനിക വിവരസാങ്കേതിക വിദ്യ വൈജ്ഞാനിക പ്രസരണ- പ്രബോധന മേഖലകളില്‍ ഫലവത്തായി ഉപയോഗിക്കാനുള്ള പ്രത്യേക പരിശീലന സെഷനുകളും നടന്നു.

അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ കാമില്‍ സഖാഫി അഗത്തി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, അസ്ലം സഖാഫി മൂന്നിയൂര്‍, അഹ്മദ് കാമില്‍ സഖാഫി മമ്പീതി വിവിധ അക്കാദമിക് സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment