260 ബാഹിറകള്‍ കര്‍മ രംഗത്ത്; മഅദിന്‍ ഷീ കാമ്പസ് ബിരുദദാന ചടങ്ങിന് പ്രൗഢമായ സമാപനം
വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി മഅദിന്‍ അക്കാദമിക്ക് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഷീ കാമ്പസില്‍ നിന്നും 260 ബാഹിറകള്‍ കര്‍മ രംഗത്തേക്ക്. മത പഠനത്തോടൊപ്പം പ്ലസ് വണ്‍ മുതല്‍ പി.ജി വരെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ബിരുദ ദാനം നടത്തുന്ന ബാഹിറ കോണ്‍ഫറന്‍സ് മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് മുസ്്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് മുന്നേറണമെന്നും ധാര്‍മിക ബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ മത-ഭൗതിക സമന്വയത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കല്‍, എഞ്ചിനിയറിംഗ്, യൂനാനി, റിസേര്‍ച്ച്, സൈക്കോളജി വിഭാഗങ്ങളില്‍ പഠനം നടത്തുന്നവരും എഴുത്ത്, കലാ രംഗത്ത് കഴിവ് തെളിയിച്ചവരും വിദേശ ഭാഷകളില്‍ പരിശീലനം സിദ്ധിച്ചവരും ബിരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തിലുണ്ട്. മലയോര മേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഷീ കാമ്പസില്‍ പ്രൈമറി തലം തൊട്ട് ബിരുദാനന്തര ബിരുദ-ഗവേഷണ തലം വരെയുള്ള വ്യത്യസ്തങ്ങളായ പഠന സംവിധാനങ്ങളാണ് ഉള്ളത്. ബുരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ബാഹിറ ട്രീ എന്ന പേരില്‍ 500 വൃക്ഷത്തൈ വിതരണവും നടത്തി.
ബിരുദദാന പരിപാടിയില്‍ പൂക്കോയ തങ്ങള്‍ മമ്പാട്, കേരള മുസ്്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി, ശാഫി സഖാഫി മുണ്ടമ്പ്ര, ബാപ്പുട്ടി ദാരിമി എടക്കര, ശൗക്കത്തലി സഖാഫി കരുളായി, കെ.പി ജമാല്‍ കരുളായി, മുഹമ്മദലി കല്ലാര്‍മംഗലം, കുഞ്ഞു കുണ്ടിലങ്ങാടി, സൈതലവി സഅദി, ഷീ ക്യാമ്പസ് ഡയറക്ടര്‍ ഒപി അബ്ദുസ്സമദ് സഖാഫി, കൊമ്പന് മുഹമ്മദ് ഹാജി എന്നിവര്‍ പ്രസംഗിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua