യു.ജി.സി നെറ്റ് പരീക്ഷ മഅദിന്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം എട്ട് ജെ.ആര്‍.എഫ്, 16 നെറ്റ്
യു.ജി.സി നെറ്റ് പരീക്ഷയില്‍ മഅദിന്‍ അക്കാദമിയിലെ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജൂനിയര്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പും (ജെ.ആര്‍.എഫ്) 16 വിദ്യാര്‍ത്ഥികള്‍ക്ക് നെറ്റും ലഭിച്ചു. എക്കണോമികസില്‍ ഇജ്‌ലാല്‍ യാസിര്‍ പെരുമുഖം, കൊമേഴ്‌സില്‍ മുനവ്വിര്‍ പാലേമാട്, ഇംഗ്ലീഷില്‍ അബ്ദുല്‍ വഹാബ് നെല്ലിക്കുത്ത്, ഇര്‍ഫാന്‍ ഹബീബ് ഗൂഡല്ലൂര്‍, അറബികില്‍ നാസ്വിഹ് അദനി, ഹിബതുള്ള മേലാറ്റൂര്‍, അസ്്‌ലം വിളയൂര്‍, ഹിസ്റ്ററിയില്‍ ആശിഖ് അദനി ഇരിങ്ങല്ലൂര്‍ എന്നിവര്‍ക്കാണ് ജെ.ആര്‍.എഫ് ലഭിച്ചത്.
സോഷ്യോളജി, ഇസ്്‌ലാമിക് സ്റ്റഡീസ്, കൊമേഴ്‌സ്, ഇംഗ്ലീഷ്, അറബിക്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ മഹ്മൂദുല്‍ ഹസന്‍ അഹ്‌സനി, ശിഹാബുദ്ദീന്‍ അദനി കുറ്റാളൂര്‍, അബൂഹാഷിം മണ്ണാര്‍ക്കാട്, ഫാരിസ് റഹ്മാന്‍ അദനി, ജുനൈദ് ഐക്കരപ്പടി, ഫൈസല്‍ അദനി തുവ്വക്കാട്, ത്വാഹ മുസമ്മില്‍, മന്‍സൂര്‍ അലി അദനി, നദീം അദനി, ഹാഫിള് ഹുസൈന്‍ അദനി, അജ്മല്‍ അദനി വെളിയങ്കോട്, അബ്ദുന്നൂര്‍ പൊന്മുണ്ടം, നിബ്‌റാസ് അലി വെള്ളുവമ്പ്രം, മുബഷിര്‍ വല്ലപ്പുഴ, ഷാഫി അദനി കുറ്റ്യാടി, ഉനൈസ് തൃശൂര്‍ എന്നിവര്‍ക്ക് നെറ്റും ലഭിച്ചു. മത-ഭൗതിക സമന്വയ പഠനം നടത്തുന്നവരാണ് ഇവര്‍.
തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ മഅദിന്‍ വിദ്യാര്‍ത്ഥികളെ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.
editor's pick
latest video
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua