എക്സ്പേര്‍ട്ട്‌ ടോക്‌ സംഘടിപ്പിച്ചു

Last Updated: December 22, 2024By

മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ “എക്സ്പര്‍ട്ട്‌ ടോക്ക്‌” സംഘടിപ്പിച്ചു. വിവിധ മേഖലകളിലെ പ്രഗത്ഭരുമായി സംവദിക്കുന്ന വേദിയാണിത്‌. ‘Science Socitey: You and Me’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച എക്സ്‌ പേര്‍ട്ട്‌ ടോക്കിന്‌ ഓക്സ്ഫോര്‍ഡ്‌ യൂനിവേഴ്‌സിറ്റിയിലെ റോയല്‍ സൊസൈറ്റി യൂനിവേഴ്‌സിറ്റി റിസര്‍ച്ച്‌ ഫെലോ ഡോ. സഫീര്‍ നേതൃത്വം നല്‍കി. സയന്‍സ്‌ സാധ്യതകള്‍, പുതിയ ഗവേഷണ രീതികള്‍, ഓക്സോഫാര്‍ഡ്‌ പോലോത്ത ലോകോത്തര യുനിവേഴിസിറ്റിയിലെ അവസരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം ക്ലാസ്സെടുത്തു. മഅ്ദിന്‍ അക്കാദമിക്‌ ഡയറക്ടര്‍ നൌഫല്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. മഅദിന്‍ ജനറല്‍ മാനേജര്‍ സൈതലവി സഅദി, മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, മഅദിന്‍ ഹിയ അക്കാദമി ഡയറക്ടര്‍ സൈഫുല്ല നിസാമി ചുങ്കത്തറ, മഅദിന്‍ പബ്ലിക്‌ സ്കൂള്‍ പ്രിന്‍സിപ്പല്‍ സൈദലവി,വൈസ്‌ പ്രിന്‍സിപ്പല്‍ നൂറുല്‍ അമീന്‍ സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment