27-ാമത് സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 14 ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍

Last Updated: March 14, 2026By

ഈ വര്‍ഷം ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്ന തീര്‍ത്ഥാടകര്‍ക്കായുള്ള 27-ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പ് ഏപ്രില്‍ 14ന് ചൊവ്വാഴ്ച മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കും.

രാവിലെ 8 മുതല്‍ വൈകുന്നേരം 5 വരെ നടക്കുന്ന ക്യാമ്പില്‍ പ്രമുഖ ഹജ് പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.

ലഗേജ്, കുത്തിവെയ്പ്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലേയും മദീനയിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്്ബീഹ് മാല, ഹജ്ജ് ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. മുഴുവന്‍ ഹാജിമാര്‍ക്കും നാസ്ത, ഭക്ഷണം എന്നിവയും വിദൂര സ്ഥലങ്ങളില്‍ നിന്നെത്തിച്ചേരുന്നവര്‍ക്ക് താമസ സൗകര്യവും ഒരുക്കും. വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9072310111, 9072310222

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment