Samasta Vice President and Reception Committee Chairman Sayyid Ali Bafaqi Thangal leads the flag-hoisting ceremony for the prayer conference to be held on Monday, the 27th night of Ramadan, at Ma’din Campus, Swalath Nagar, Malappuram. Ma’din Academy Chairman Sayyid Ibrahimul Khaleel Al-Bukhari is seen nearby.

കൊടിയുയര്‍ന്നു; മഅദിന്‍ റമളാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം തിങ്കളാഴ്ച

Last Updated: March 14, 2026By

റമസാന്‍ ഇരുപത്തിയേഴാം രാവായ അടുത്ത തിങ്കളാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ കൊടിയുയര്‍ന്നു. നൂറു കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ സമസ്ത ഉപാധ്യക്ഷനും പ്രാര്‍ഥനാ സമ്മേളന സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊടി ഉയര്‍ത്തി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ് എസ് എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ടി എം ശുഐബ്, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, നൗഫല്‍ കോഡൂര്‍, പരി മാനുപ്പ ഹാജി, ദുല്‍ഫുഖാര്‍ അലി സഖാഫി, സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം എന്നിവര്‍ സംബന്ധിച്ചു.

ഇന്ന് വൈകുന്നേരം നാലിന് വിവിധ സ്ഥലങ്ങളില്‍ നിന്നെത്തുന്ന വിഭവസമാഹരണ യാത്രക്ക് സ്വീകരണം നല്‍കും. കേരള മുസ് ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്‌റാഹീം ബാഖവി, എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി പി എം അഹ്‌മദലി കോഡൂര്‍, എസ് എസ് എഫ് ഡിവിഷന്‍ പ്രസിഡന്റ് ഹംസ ഫാളിലി കൂട്ടിലങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കും.

പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുളള വിവിധ ആത്മീയ ചടങ്ങുകള്‍ക്ക് നാളെ തുടക്കമാവും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന പണ്ഡിത ദര്‍സ് സമാപന സംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിക്കും.

ഞായറാഴ്ച വൈകുന്നേരം 3 ന് സ്വലാത്ത് നഗര്‍ ഖാസിയും സമസ്ത ജില്ലാ സെക്രട്ടറിമായിരുന്ന സി കെ മുഹമ്മദ് ബാഖവി ആണ്ടു നേര്‍ച്ച നടക്കും.

പ്രാര്‍ഥനാ സമ്മേളന ദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ആത്മീയ സദസ്സുകള്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.11.30 ന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്ന ബദ്രിയ്യത്ത് മജ്‌ലിസ് നടക്കും. ഉച്ചക്ക് 1 ന് അസ്മാല്‍ ബദ്രിയ്യീന്‍, വൈകുന്നേരം 4 ന് അസ്മാഉല്‍ ഹുസ്നാ സദസ്സ് എന്നിവ നടക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. തുടര്‍ന്ന് ഒരു ലക്ഷം പേര്‍ സംബന്ധിക്കുന്ന ഗ്രാന്‍ഡ് ഇഫ്താര്‍ സംഗമം നടക്കും.

രാത്രി 9 ന് പ്രാര്‍ഥനാ സമ്മേളന സമാപന മഹാ സംഗമത്തിന് തുടക്കമാവും. പുലര്‍ച്ചെ 3 വരെ നീളുന്ന പരിപാടി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പശ്ചിമേഷ്യ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജനലക്ഷങ്ങള്‍ ഒന്നിച്ച് ലോക സമാധാനത്തിനായുള്ള പ്രത്യേക പ്രാര്‍ഥനയും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിക്കും.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment