MA’DIN AL VISWAL NEWS
മലപ്പുറം: മഅ്ദിന്‍ ദഅവാ ഡി.എന്‍. കാമ്പസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ മാഗ്‌നെറ്റ് സംഘടിപ്പിച്ച ‘അല്‍ വിസ്വാല്‍ ’26 ബിയോണ്ട് ജനറേഷന്‍’ സംഗമം പ്രൗഢമായി. മേല്‍മുറി സ്വലാത്ത് നഗറില്‍ നടന്ന പരിപാടിയില്‍ പഠനം, വ്യക്തിത്വവികസനം, ആത്മീയത എന്നിവ സമന്വയിപ്പിച്ച വൈവിധ്യമാര്‍ന്ന സെഷനുകളാണ് അരങ്ങേറിയത്.
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. അറിവും ആത്മീയതയും സാമൂഹിക പ്രതിബദ്ധതയും ഒരുമിപ്പിച്ച് സമൂഹത്തിന് നേതൃത്വം നല്‍കാന്‍ യുവതലമുറ തയ്യാറാകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.
‘Learn to Teach’ എന്ന വിഷയത്തില്‍ അഡ്വ. കരീം, ‘Financial Freedom” എന്ന വിഷയത്തില്‍ ഡോ. സിദ്ധീഖ് സിദ്ധീഖി,’Meet MadinS’ എന്ന വിഷയത്തില്‍ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇബ്രാഹീം ബാഖവി മേല്‍മുറി മുഖ്യപ്രഭാഷണം നടത്തി.
വിവിധ വിദ്യാഭ്യാസ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും പൂര്‍വ്വവിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സൈദലവി സഅദി, പൂപ്പലം അഷ്‌റഫ് സഖാഫി, മുഹമ്മദലി ഫാളിലി, സബീല്‍ അദനി, മുനീര്‍ അദനി കൊടുമുടി എന്നിവര്‍ സംസാരിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
