Sayyid Shihabudheen Al-Bukhari Kadalundi leads the spiritual gathering organized at Swalath Nagar Ma’din Grand Masjid in connection with Badr Day.

ലോക സമാധാന പ്രാര്‍ഥനയോടെ മഅദിന്‍ ബദര്‍ അനുസ്മരണ സംഗമം സമാപിച്ചു

Last Updated: March 14, 2026By

ബദര്‍ ദിനത്തോടനുബന്ധിച്ച് മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍ ഒത്തുകൂടി. ജുമുഅ നിസ്‌കാരത്തോടെ ആരംഭിച്ച പരിപാടിയില്‍ അനുസ്മരണ പ്രഭാഷണം, ബദ്രീങ്ങളുടെ നാമങ്ങള്‍ ഉരുവിട്ടുള്ള പ്രാര്‍ത്ഥന, മഹ്ളറതുല്‍ ബദ്‌രിയ്യ, മൗലിദ് പാരായണം, ബദ്ര്‍ ബൈത്ത്, യാസീന്‍ പാരായണം, നാരിയത്ത് സ്വലാത്ത്, സമൂഹ നോമ്പുതുറ എന്നിവ നടന്നു. പശ്ചിമേഷ്യയില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ലോക സമാധാനത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തി. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഓണ്‍ലൈനായി നേതൃത്വം നല്‍കി. സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചരിത്ര പണ്ഡിതന്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ബദര്‍ ചരിത്ര പ്രഭാഷണം നടത്തി.

പരിപാടിയില്‍ സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പോയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട്,അബ്ദുറസാഖ് ലത്വീഫി ചെമ്മലശ്ശേരി, ദുല്‍ഫുഖാര്‍ അലി സഖാഫി, യൂസുഫ് സഖാഫി സ്വലാത്ത് നഗര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, അശ്ക്കര്‍ സഅദി താനാളൂര്‍, റിയാസ് സഖാഫി പൂക്കോട്ടൂര്‍, ഹാഫിള് നഈം അദനി, ഹാഫിള് മിദ്‌ലാജ് അദനി ഒതളൂര്‍ എന്നിവര്‍ സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua

Leave A Comment