മഅദിന്‍ മിംഹാര്‍ പ്രവാസി ക്ലിനിക്കിന് അബുദാബിയില്‍ തുടക്കം

Last Updated: March 14, 2026By

വിദേശ രാജ്യങ്ങളില്‍ ജോലി, പഠനം ആവശ്യാര്‍ത്ഥം പ്രവാസി ജീവിതം നയിക്കുന്നവര്‍ക്ക് വിരല്‍ത്തുമ്പില്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുന്ന മഅദിന്‍ മിംഹാര്‍ പ്രവാസി ക്ലിനിക്കിന് അബുദാബിയില്‍ തുടക്കം കുറിച്ചു.

നിലവില്‍ മനശാസ്ത്ര മനോരോഗ മേഖലയില്‍ പതിനാറോളം ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പ്രവര്‍ത്തിച്ചുവരുന്ന മിംഹാറിന്റെ സേവനങ്ങള്‍ ഇനി ലോകത്തെവിടെയുമുള്ള പ്രവാസികള്‍ക്ക് വെര്‍ച്ചല്‍ ക്ലിനിക് മുഖാന്തരം ലഭ്യമാകുന്നതാണ് പുതിയ പദ്ധതി. ലോകരാജ്യങ്ങളുടെ സമയമനുസരിച്ച് വ്യക്തികളുടെ ആവശ്യമനുസരിച്ച് സൈക്കോളജിസ്റ്റിനെ ലഭ്യമാക്കുന്ന മഅ്ദിന്‍ മിംഹാറിന്റെ പുതിയ പദ്ധതിയിലൂടെ പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. പ്രവാസി ക്ലിനിക്കിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലായി ഇരുപതോളം പിസി സ്റ്റാഫുകളെയാണ് മിംഹാര്‍ വിന്യസിച്ചിട്ടുള്ളത്.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ലോഞ്ചിംഗ് നിര്‍വഹിച്ചു. മിംഹാര്‍ എംഡി ഷബീര്‍ അലി, മഅ്ദിന്‍ ഗ്ലോബല്‍ ഇന്റര്‍ഫത്ത് ഹാര്‍മണി ഹെഡ് അബ്ബാസ് പനക്കല്‍, മുസ്തഫ ദാരിമി, ഹമീദ് പരപ്പ, ഹമീദ് ഈശ്വരമംഗലം, മൂസ ഹാജി, അബ്ദുല്‍ മജീദ് മദനി എന്നിവര്‍ സംബന്ധിച്ചു. വിശദവിവരങ്ങള്‍ക്കായി വിളിക്കാവുന്ന നമ്പര്‍: 6235000058 (ഇന്ത്യ), +971543983098 (യു.എ.ഇ)

Leave A Comment