MALAYSIA NEWS
മലേഷ്യയിലെ പഹാങ് അല്‍ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റിയിലെ
ദേശീയ ഖുര്‍ആന്‍ സെമിനാറില്‍ മുഖ്യാതിഥിയായി ഖലീലുല്‍ ബുഖാരി തങ്ങള്‍
പഹാങ്:(മലേഷ്യ) തീവ്രവാദത്തിനും ഭീകരതയ്ക്കും ഇസ് ലാം ഒരുവിധ പിന്തുണയും നല്‍കുന്നില്ലെന്നും മനുഷ്യജീവന്റെ പവിത്രതയും സമാധാനവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആനെന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
മലേഷ്യയിലെ പ്രഥമ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റിയില്‍ മലേഷ്യ മതകാര്യ വകുപ്പിന് കീഴില്‍ സംഘടിപ്പിച്ച ദേശീയ ഖുര്‍ആന്‍ സെമിനാറില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവിധ അക്രമ പ്രവര്‍ത്തനങ്ങളും ഖുര്‍ആനിന്റെ അടിസ്ഥാന സന്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനം, മാനവിക മൂല്യങ്ങള്‍, സാമൂഹിക ഐക്യം എന്നിവ വളര്‍ത്തിയെടുക്കുന്നതില്‍ ഖുര്‍ആന്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സമൂഹം കൂടുതല്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍, ഗവേഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്ത ദേശീയ സെമിനാറില്‍ ഖുര്‍ആന്‍ പഠനം, സമകാലിക വെല്ലുവിളികള്‍, മതാന്തര സൗഹൃദം, സാമൂഹിക സമാധാനം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ നടന്നു
.
പഹാങ് അല്‍ ഖുര്‍ആന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ദാതോ ഡോ: ഹാജി മുഹമ്മദ് സാവാവി ബിന്‍ സൈനുല്‍ ആബിദീന്‍,അസിസ്റ്റന്റ് വൈസ് ചാന്‍സലര്‍ ഡോ :മുഹമ്മദ് ഫള്ലി ബിന്‍ ഇസ്മാഈല്‍,
യൂണിവേഴ്സിറ്റി ദഅവാ വിഭാഗം തലവന്‍ പ്രൊഫ: ഡോ മുഹമ്മദ് ഇബ്‌റാഹീം സഖ്ര്‍ എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. യൂണിവേഴ്സിറ്റി മസ്ജിദില്‍ നടന്ന ജുമുഅ- ഖുത്വുബക്ക് ഖലീലുല്‍ ബുഖാരി തങ്ങള്‍ക്ക് നേതൃത്വം നല്‍കി.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
