സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അറബന മുട്ടി വരവേറ്റ് മഅദിന്‍ അക്കാദമി

Last Updated: September 10, 2024By

നീണ്ട ഇടവേളക്ക് ശേഷം സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥികളെ അറബന മുട്ടി സ്വീകരിച്ച് മഅദിന്‍ പബ്ലിക് സ്‌കൂള്‍. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വിദ്യാര്‍ത്ഥികള്‍ക്ക സാനിറ്റൈസര്‍ നല്‍കി മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നിര്‍വ്വഹിച്ചു. പുതിയ കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്നും ഓണ്‍ലൈന്‍ കാലത്തെ അദ്ധ്യാപകരുടെ സേവനം അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പള്‍ സൈതലവിക്കോയ കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ചു.

മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍ കോഡൂര്‍, മഅ്ദിന്‍ മാനേജര്‍ സൈതലവി സഅദി, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, സ്‌കൂള്‍ മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, അബ്ദുല്‍ ബാരി കിഴിശ്ശേരി, വിനോദ് കിഴിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.

Leave A Comment