മഅ്ദിൻ ആർട്‌സ് ആന്റ് സയൻസ് കോളേജ് യൂണിയൻ ‘തവസ്യ’ ഉദ്ഘാടനം ചെയ്തു
മേൽമുറി: മഅ്ദിൻ ആർട്‌സ് ആന്റ് സയൻസ് കോളേജ് പുതിയ അക്കാദമിക വർഷത്തെ വിദ്യാർത്ഥി യൂണിയൻ ‘തവസ്യ’യുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായ ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകവും നേതൃത്വപരവുമായ കഴിവുകളെ വളർത്തുന്നതിൽ ക്യാമ്പസ് യൂണിയനുകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അബ്ദുൽ ജബ്ബാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി മുഖ്യാതിഥിയായിരുന്നു.
വൈസ് പ്രിൻസിപ്പൽ ഹംസ സി.കെ, സ്റ്റാഫ് അഡ്വൈസർ ബഷീർ ഒ, ഐ.ക്യു.എ.സി (IQAC) കോഓർഡിനേറ്റർ തജ്മൽ ഹുസൈൻ, വിവിധ വകുപ്പ് മേധാവികളായ പ്രദീപ് പി, രമ്യ ടി.ടി, റഫീഖ സി.ടി, അസ്മ ഉരുണിയൻ, കോളേജ് യു.യു.സി ഫാത്തിമ നഹീദ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
യൂണിയൻ ചെയർമാൻ മുഹമ്മദ് അബ്‌റാർ സ്വാഗതവും വൈസ് ചെയർപേഴ്‌സൺ ഫാത്തിമ നിഷ സി.ടി നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാ-കായിക, സാംസ്‌കാരിക പുരോഗതി ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികൾക്ക് വരും ദിവസങ്ങളിൽ യൂണിയൻ നേതൃത്വം നൽകും.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
