ശൈഖ് രിഫാഈ (റ): സാന്ത്വന സേവന രംഗത്ത് മാതൃക തീർത്ത മഹദ്വ്യക്തിത്വം: സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി
സ്വലാത്ത് നഗർ: ആത്മീയ രംഗത്തോടൊപ്പം ജീവകാരുണ്യ സാന്ത്വന പ്രവർത്തനങ്ങളിലും മാതൃകാപരമായ സേവനങ്ങളാണ് ശൈഖ് അഹ്മദുൽ കബീറുൽ രിഫാഈ (റ) സമൂഹത്തിന് കാഴ്ചവെച്ചതെന്ന് മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ പ്രസ്താവിച്ചു. മഅ്ദിൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് നഗറിൽ സംഘടിപ്പിച്ച മാസാന്ത ആത്മീയ സംഗമവും ശൈഖ് രിഫാഈ (റ) അനുസ്മരണ പ്രാർത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യമായി കൈമാറി വന്ന മുഹ്‌യിദ്ദീൻ മാല, രിഫാഈ മാല തുടങ്ങിയ ആത്മീയ കാവ്യങ്ങൾ ഇന്നും വിശ്വാസി സമൂഹത്തിന്റെ മനസ്സുകളിൽ സജീവമായി നിലനിൽക്കുന്നവയും ആഗോളതലത്തിൽ തന്നെ പ്രശസ്തവുമാണെന്ന് തങ്ങൾ കൂട്ടിച്ചേർത്തു.

ചടങ്ങിൽ മൗലാനാ നൂറുൽ ഹസൻ ഓസ്ട്രേലിയ മുഖ്യാതിഥിയായിരുന്നു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സംഗമത്തിന്റെ ഭാഗമായി വിർദുല്ലത്വീഫ്, അനുസ്മരണ സദസ്സ്, മുള്രിയ്യ, ഹദ്ദാദ് റാതീബ്, ഖുർആൻ പാരായണം, തഹ്‌ലീൽ, സ്വലാത്തുന്നാരിയ, മൗലിദ് പാരായണം എന്നിവയും പ്രത്യേക പ്രാർത്ഥനാ മജ്‌ലിസും നടന്നു. പരിപാടിയിൽ പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികൾക്ക് അന്നദാനവും വിതരണം ചെയ്തു.
സയ്യിദ് കെ.വി തങ്ങൾ കരുവൻതിരുത്തി, സയ്യിദ് ബാകിർ ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അൽ ബുഖാരി, സയ്യിദ് സ്വാലിഹ് ഖാസിം അൽ ഐദ്രൂസി, സയ്യിദ് അഹ്മദുൽ കബീർ അൽ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, വി. അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, സുലൈമാൻ ഫൈസി കിഴിശ്ശേരി, സിറാജുദ്ദീൻ അഹ്സനി കൊല്ലം, അബ്ദുസ്സലാം മുസ്ലിയാർ കൊല്ലം, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ഗഫൂർ സഖാഫി കൊളപ്പറമ്പ്, ഐ.സി.എഫ് ഭാരവാഹികളായ അബ്ദുറഷീദ് സഖാഫി മുക്കം, ബഷീർ ഉള്ളണം, സ്കൂൾ ഓഫ് ഖുർആൻ ഡയറക്ടർ അബൂബക്കർ സഖാഫി അരീക്കോട് തുടങ്ങിയ പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
