ആത്മനിര്‍വൃതിയേകി മഅദിന്‍ മിഅ്റാജ് ആത്മീയ സമ്മേളനം സമാപിച്ചു

Last Updated: September 10, 2024By

മിഅ്റാജ് രാവിന്റെ ഭാഗമായി മഅദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ആത്മീയ സമ്മേളനം വിശ്വാസികള്‍ക്ക് ആത്മ നിര്‍വൃതിയേകി. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിശുദ്ധ ഇസ്്ലാമില്‍ ഏറെ പുണ്യമുള്ള മാസങ്ങളാണ് സമാഗതമാകുന്നതെന്നും അതിന്റെ പവിത്രത കാത്ത് സൂക്ഷിക്കേണ്ട ബാധ്യത വിശ്വാസികള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകം വീണ്ടും യുദ്ധക്കെടുതിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഹൃദയഭേദകമായ കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. സമാധാനം പുനസ്ഥാപിക്കുന്നതിന് യു എന്‍ ഇടപെടണമെന്നും ഇതിനായി ലോക രാജ്യങ്ങളുടെ ശ്രമങ്ങള്‍ ഉണ്ടാവണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.

മിഅ്‌റാജ് സന്ദേശ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, മുള്‌രിയ്യ, ജനാസ നിസ്‌കാരം, തസ്ബീഹ് നിസ്‌കാരം, തഹ്ലീല്‍, സ്വലാത്ത്, ഇസ്തിഗ്ഫാര്‍, തൗബ, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. പരിപാടിക്കെത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി. പ്രമുഖ പണ്ഡിതനായിരുന്ന പെരിന്താറ്റിരി ഉസ്മാന്‍ ഫൈസി അനുപമ ജീവിതം എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം ഖലീല്‍ ബുഖാരി തങ്ങള്‍ നിര്‍വ്വഹിച്ചു.

സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തങ്ങള്‍ തലപ്പാറ, സയ്യിദ് ശഹീര്‍ ഹുസൈന്‍ അല്‍ ജീലാനി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, ഇബ്റാഹീം ബാഖവി മേല്‍മുറി, സി.ടി അബൂബക്കര്‍ മുസ്്ലിയാര്‍, മുസ്തഫ ദാരിമി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, അബൂബക്കര്‍ ശര്‍വാനി, ബാപ്പുട്ടി ദാരിമി എടക്കര, കെ.സി അബൂബക്കര്‍ ഫൈസി, ഇല്ലിപ്പിലാക്കല്‍ ഖാദിര്‍ ഹാജി, ശമീര്‍ ഹാജി ഓമച്ചപ്പുഴ എന്നിവര്‍ സംബന്ധിച്ചു.

Leave A Comment