മഅ്ദിൻ കുല്ലിയ വിദ്യാർത്ഥിയുടെ അറബി വ്യാകരണ ഗ്രന്ഥം പ്രകാശിതമായി.
മലപ്പുറം: അറബി വ്യാകരണ പഠനത്തിൽ തർകീബും ഇഅ്റാബും അഭ്യസിക്കുന്ന തുടക്കക്കാർക്ക് സഹായകമാകുന്ന ‘തസ്ഹീലുൽ വസാഇൽ ഇലാ ഇഅ്റാബിൽ അവാമിൽ’ (تسهيل الوسائل إلى إعراب العوامل) എന്ന ഗ്രന്ഥം പ്രകാശിതമായി. മഅ്ദിൻ കുല്ലിയ്യ വിദ്യാർഥി സയ്യിദ് മുഹമ്മദ് ഫാഇസ് ജീലാനി അൽ അദനിയാണ് അവാമിലിന്റെ സമ്പൂർണ തർകീബും ഇഅ്റാബും ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം നാലു മാസം കൊണ്ട് രചിച്ചത്.
പ്രകാശന കർമം മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നിർവഹിച്ചു.
ഗ്രന്ഥത്തിന്റെ പ്രധാന സവിശേഷതകൾ:
-
ഉള്ളടക്കം: ‘അവാമിലി’ന്റെ സമ്പൂർണ തർകീബും ഇഅ്റാബും നാലു മാസം കൊണ്ടാണ് രചയിതാവ് തയ്യാറാക്കിയത്.
-
ലളിതമായ പഠനരീതി: തർകീബ്, ഇഅ്റാബ് എന്നിവ നിർവഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ (ഖാഇദകൾ) ലളിതമായി പുസ്തകത്തിൽ വിശദീകരിക്കുന്നു.
-
ഡിസൈനിംഗ്: മഅ്ദിൻ കുല്ലിയ്യ വിദ്യാർഥികളായ ഹബീബ് അരൂർ, മുസമ്മിൽ ചീക്കോട് എന്നിവരാണ് ലേഔട്ടും കവർ പേജും രൂപകൽപ്പന ചെയ്തത്.
news via inbox
Nulla turp dis cursus. Integer liberos euismod pretium faucibua
