മഅദിന്‍ സ്വലാത്ത് ആത്മീയ സംഗമവും മമ്പുറം തങ്ങള്‍ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു

Last Updated: September 10, 2024By

മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് ആത്മീയ സംഗമവും മമ്പുറം തങ്ങള്‍ ആണ്ട് നേര്‍ച്ചയും സംഘടിപ്പിച്ചു. പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കി. സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ മഹല്ലുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസുകളിലും മറ്റും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കടത്ത് മാഫിയ നാടുകളില്‍ വിലസുന്നുവെന്നും ഇത്തരക്കാരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ കൂട്ടായ്മകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി പ്രാരംഭ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

മഅദിന്‍ അക്കാദമി പ്രസിദ്ധീകരണ വിഭാഗമായ ഉറവ പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി രചിച്ച ഹദ്ദാദുല്‍ ഖുലൂബ് എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മവും ചടങ്ങില്‍ നടന്നു. മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്‌രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്‌ലീല്‍, പ്രാര്‍ത്ഥന എന്നിവ നടന്നു.

പരിപാടിയില്‍ സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.

editor's pick

latest video

news via inbox

Nulla turp dis cursus. Integer liberos  euismod pretium faucibua